Sorry, you need to enable JavaScript to visit this website.

ദോഹയില്‍ നിന്നും തിരുച്ചിറപ്പള്ളിയിലേക്ക് നേരിട്ടുള്ള സര്‍വീസുമായി ഇന്‍ഡിഗോ

ദോഹ- ദോഹയില്‍ നിന്നും തിരുച്ചിറപ്പള്ളിയിലേക്ക് നേരിട്ടുള്ള സര്‍വീസുമായി ഇന്ത്യയില്‍ നിന്നുള്ള ബജറ്റ് എയര്‍ലൈനായ ഇന്‍ഡിഗോരംഗത്ത്.

ദോഹയില്‍ നിന്ന് തിരുച്ചിറപ്പള്ളിയിലേക്കുള്ള പ്രതിവാര സര്‍വീസ് ആഗസ്ത് 7 ന് ആരംഭിക്കുമെന്ന് ഇന്‍ഡിഗോ അറിയിച്ചു. ശനിയാഴ്ചകളിലാണ് ദോഹയില്‍ നിന്നും തിരുച്ചിറപ്പള്ളിയിലേക്ക് സര്‍വീസ് നടത്തുക. 6E8928 ഫ്‌ളൈറ്റ് രാവിലെ 0:35 ന് ദോഹയില്‍ നിന്ന് പുറപ്പെട്ട് രാവിലെ 7:35 ന് തിരുച്ചിറപ്പള്ളിയില്‍ എത്തും. തിരുചിറപ്പള്ളിയില്‍ നിന്ന് രാവിലെ 8:45 ന് പുറപ്പെട്ട് രാവിലെ 10:55 ന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തും.

180 പേര്‍ക്ക് സഞ്ചരിക്കാവുന്ന എ 320 വിമാനമാണ് സര്‍വീസ് നടത്തുക. ഇന്‍ഡിഗോ വെബ്സൈറ്റില്‍ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. 
ദില്ലി, മുംബൈ, ചെന്നൈ, ബാംഗ്ലൂര്‍, ഹൈദരാബാദ്, കോഴിക്കോട്, കൊച്ചി, കണ്ണൂര്‍, ലക്‌നോ എന്നീ നഗരങ്ങളിലേക്കാണ് നിലവില്‍ ഇന്‍ഡിഗോ ദോഹയില്‍ നിന്ന് സര്‍വീസ് നടത്തുന്നത്.

Latest News