Sorry, you need to enable JavaScript to visit this website.

ഇന്ത്യയിൽ സ്‌കൂളുകൾ തുറക്കുന്നതിൽ തെറ്റില്ല; ആദ്യഘട്ടത്തിൽ പ്രൈമറി വിദ്യാലയങ്ങൾ

ന്യൂദൽഹി- ഇന്ത്യയിൽ സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നതിൽ തെറ്റില്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ഡയറക്ടർ ഡോ. ബൽറാം ഭാർഗവൻ. ആദ്യഘട്ടത്തിൽ െ്രെപമറി സ്‌ക്കൂളുകൾ തന്നെ തുറക്കാമെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂളുകൾ തുറക്കാൻ ആലോചിക്കുന്നുണ്ടെങ്കിൽ ആദ്യഘട്ടത്തിൽ അത് െ്രെപവറി സ്‌കൂളുകൾ തന്നെയാവാം. എന്നാൽ സ്‌കൂൾ ബസ് ഡ്രൈവർമാർ, അധ്യാപകർ മറ്റ് സ്റ്റാഫ് അംഗങ്ങൾ ഉൾപ്പെടെ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചിരിക്കണമെന്നും ഐ.സി.എം.ആർ നിർദ്ദേശിക്കുന്നു.
മുതിർന്നവരേക്കാൾ മെച്ചപ്പെട്ട രീതിയിൽ കോവിഡിനെ പ്രതിരോധിക്കാൻ കുട്ടികൾക്ക് കഴിയുമെന്നും അതുകൊണ്ടാണ് ആദ്യഘട്ടത്തിൽ 15 വരെയുള്ള ക്ലാസുകൾ തുറക്കാനും ഐ.സി.എം.ആർ നിർദേശിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം സംസ്ഥാന സർക്കാരുകളുടേതാണെന്നും അദ്ദേഹം പറഞ്ഞു.
 

Latest News