വാഷിംഗ്ടണ്‍- ഇന്ത്യയിലേക്കുള്ള യാത്രാ നിയന്ത്രണങ്ങള്‍ യു.എസ് ലഘൂകരിച്ചു. യാത്ര പൂര്‍ണമായും വിലക്കുന്ന ലെവല്‍ നാലില്‍നിന്ന് യാത്ര പുനഃപരിശോധിക്കാന്‍ പൗരന്മാരോട് അഭ്യര്‍ഥിക്കുന്ന ലെവല്‍ മൂന്നിലേക്കാണ് ഇന്ത്യക്കും പാക്കിസ്ഥാനും സ്ഥാനക്കയറ്റം. ഇതനുസരിച്ച് ഇന്ത്യയിലേക്കുള്ള യാത്ര സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കില്ലെങ്കിലും പൗരന്മാര്ക്ക് തീരുമാനമെടുക്കാം.
കോവിഡ് നിരക്ക് ഉയര്‍ന്ന് തന്നെ നില്ക്കുന്ന രാജ്യങ്ങളാണ് ലെവല്‍ മൂന്നിലുള്ളത്. അംഗീകൃത വാക്സിന് ഉപയോഗിച്ച് പൂര്‍ണമായി വാക്സിനേഷന് നടത്തിയാല്‍ കോവിഡ് ഗുരുതരാവസ്ഥ ഒഴിവാക്കാമെങ്കിലും യാത്രക്ക് മുമ്പ് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കണമെന്ന ഉപദേശമുണ്ട്.കഴിഞ്ഞ മെയ് അഞ്ചിനാണ് യാത്ര പാടില്ലെന്ന ലെവല്‍ നാലിലേക്ക് ഇന്ത്യയെ മാറ്റിയത്.