ന്യൂദൽഹി- ഇന്ത്യയടക്കം 16 രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർ നേരിട്ട് യു.എ.ഇയിൽ ഇറങ്ങുന്നതിനുള്ള വിലക്ക് ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ തുടരുമെന്ന് ജനറൽ സിവിൽ ഏവിയേഷൻ അഥോറിറ്റി വ്യക്തമാക്കി. ഇന്ത്യക്ക് പുറമെ, അഫ്ഗാനിസ്ഥാൻ, ബംഗ്ലദേശ്, കോംഗോ, ഇന്തോനേഷ്യ, ലൈബീരിയ, നമീബിയ, നേപ്പാൾ, നൈജീരിയ, പാക്കിസ്ഥാൻ, ഉഗാണ്ട, സിയറ ലിയോൺ, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, വിയറ്റ്നാം, സാംബിയ എന്നീ രാജ്യങ്ങളിൽനിന്നുള്ള വിമാനങ്ങൾക്കാണ് വിലക്ക് തുടരുക. ഈ രാജ്യങ്ങളിലെ സംഭവവികാസങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും സഹചര്യം മാറുന്നതിന് അനുസരിച്ച് കൂടുതൽ വിശദാംശങ്ങൾ അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി.






