റിയാദ്- രണ്ട് ഡോസ് വാക്‌സിനെടുത്താൽ മാത്രമേ ഓഗസ്റ്റ് 9 മുതൽ വിദേശ രാജ്യങ്ങളിലേക്ക് സൗദിയിൽനിന്ന് സൗദികൾക്ക് യാത്ര അനുവദിക്കൂവെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.12 വയസ്സിന് താഴെയുള്ളവർ ഇൻഷുറൻസ് എടുത്താൽ മതി. കോവിഡ് ബാധിച്ച് ആറു മാസത്തിനുള്ളിലുള്ളവർ, കോവിഡ് ഭേദമായി ഒരു ഡോസ് എടുത്തവർ എന്നിവർക്കും യാത്ര ചെയ്യാം. കോവിഡിന്റെ പുതിയ വകഭേദം ലോകരാജ്യങ്ങളിൽ വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിലാണിത്. അതേസമയം, വിദേശികൾക്ക് നിലവിൽ സൗദിയിൽനിന്ന് അവരവരുടെ രാജ്യങ്ങളിലേക്ക് പോകാൻ വാക്‌സിൻ എടുക്കണമെന്ന് നിർബന്ധമില്ല.
اشتراط أخذ الجرعة الثانية من اللقاح المضاد لفيروس كورونا المستجد للسفر إلى خارج المملكة لجميع المواطنين ابتداءً من 1 / 1 / 1443هـ الموافق 9 أغسطس 2021م. pic.twitter.com/SPDIHeILaZ
— وزارة الداخلية (@MOISaudiArabia) July 19, 2021






