കൊച്ചി- തനതായ അഭിനയ ശൈലികൊണ്ട് ഓരോ സിനിമയും വ്യത്യസ്തമാക്കുന്ന നടനാണ് ജയസൂര്യ. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് കുടുംബത്തോടൊപ്പം തന്റെ സമയം ചെലവഴിക്കാന്‍ ജയസൂര്യ എന്നും പ്രത്യേക ഇഷ്ടമാണ്. ഇപ്പോഴിതാ കുടുംബത്തോടൊപ്പം നടന്‍ പങ്കുവെച്ച ചിത്രമാണ് ശ്രദ്ധനേടുന്നത്. ഭാര്യ സരിതയെ സൂപ്പര്‍ വുമണ്‍ എന്നാണ് ജയസൂര്യ വിശേഷിപ്പിക്കാറുള്ളത്.നടനും നിര്‍മ്മാതാവുമായ ജയസൂര്യയുടെ ഭാര്യയായി ഒതുങ്ങാതെ സ്വന്തം മേഖലയില്‍ മികവു തെളിയിച്ച ആളാണ് സരിത.എറണാകുളത്തെ പനമ്പിള്ളി നഗറില്‍ സരിതയ്ക്ക് ഒരു ഡിസൈനിങ് സ്റ്റുഡിയോയുണ്ട്.ആദ്യമായി മഞ്ജു വാര്യരും ജയസൂര്യയും ഒന്നിക്കുന്ന 'മേരി ആവാസ് സുനോ ' ഒരുങ്ങുകയാണ്.വെള്ളം സംവിധായകന്‍ പ്രജേഷ് സെന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.






