പെരുന്നാളിന് 345 തടവുകാരെ മോചിപ്പിച്ച് ഒമാന്‍

മസ്‌കത്ത്- ബലി പെരുന്നാളിനോടനുബന്ധിച്ച് ഒമാനില്‍ തടവുകാര്‍ക്ക് മോചനം. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ ഉത്തരവനുസരിച്ച്് 300ല്‍ പരം തടവുകാര്‍ക്ക് മോചനം നല്‍കി. ഇവരില്‍ 131 പേര്‍ പ്രവാസികളാണ്.
വ്യത്യസ്ത കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവരെയാണ് സുല്‍ത്താന്‍ മോചിപ്പിച്ചത്. ആകെ 345 തടവുകാരാണ് ഇത്തവണ മോചിതരാകുന്നത്. വന്‍കുറ്റങ്ങള്‍ ചെയ്തവര്‍ ഇതില്‍ ഉള്‍പ്പെടില്ല.

 

Latest News