പ്രളയത്തില്‍ മുങ്ങി പശ്ചിമ യൂറോപ്പ്, മരണം ഇരുന്നൂറിലേക്ക്

ബെര്‍ലിന്‍- അതിരൂക്ഷമായ പ്രളയക്കെടുതിയിലാണ് പശ്ചിമ യൂറോപ്പ്.   നാശനഷ്ടങ്ങള്‍ വ്യാപകം. 183 മരണങ്ങളാണ് കണക്കാക്കുന്നത്.
ജര്‍മ്മനിയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം. 156 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.

ജര്‍മ്മന്‍ സംസ്ഥാനമായ റൈന്‍ലാന്‍ഡ്- പലാറ്റിനേറ്റില്‍ മാത്രം 110 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 670 ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി പേരെ കാണാതായി.
ഓസ്ട്രിയയിലും മഴക്കെടുതി ശക്തമാണ്. ശക്തമായ മഴയിലും കാറ്റിലും പെട്ട് പല പ്രദേശങ്ങളിലും നാശനഷ്ടങ്ങളുണ്ടായി.

ബെല്‍ജിയത്തില്‍ മാത്രം 20 പേര്‍ മരിച്ചു. നെതര്‍ലാന്‍ഡ്‌സ്, ലക്‌സംബര്‍ഗ്, സ്വിറ്റ്‌സര്‍ലന്‍ഡ് തുടങ്ങിയിടങ്ങളും ദുരന്തമുഖത്താണ്. ആയിരത്തോളം പേരെ മാറ്റി പാര്‍പ്പിച്ചു. ദുരന്തബാധിത പ്രദേശങ്ങളില്‍ സൈന്യം എത്തിയിട്ടുണ്ട്.

 

 

Latest News