Sorry, you need to enable JavaScript to visit this website.

ഇന്ത്യയിൽനിന്നുള്ളവർ സൗദിയിലേക്ക് നേരിട്ട് വരുന്നതിനുള്ള വിലക്ക് തുടരും

റിയാദ്- ഇന്ത്യ അടക്കം പതിനൊന്ന് രാജ്യങ്ങളിൽനിന്നുള്ളവർ സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിനുള്ള വിലക്ക് തുടരുമെന്ന് സൗദി ജവാസാത്ത് വ്യക്തമാക്കി. ഈ രാജ്യങ്ങളിൽനിന്നുള്ളവർ സൗദിയിലേക്ക് വരാൻ വിലക്കില്ലാത്ത ഏതെങ്കിലും രാജ്യത്ത് 14 ദിവസം കഴിയണമെന്നും ജവാസാത്ത് ആവർത്തിച്ചു. സൗദി ഗസറ്റാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. പാക്കിസ്ഥാൻ, ഇന്തോനേഷ്യ, ഈജിപ്ത്, തുർക്കി, അർജന്റീന, ബ്രസീൽ, ദക്ഷിണാഫ്രിക്ക, ലെബനോൺ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ളവർക്കാണ് സൗദിയിലേക്ക് നേരിട്ട് വരാൻ വിലക്കുള്ളത്. ഖത്തർ അടക്കമുള്ള രാജ്യങ്ങൾ ഇന്ത്യയിൽനിന്നുള്ളവർക്ക് നേരിട്ട് വരാൻ അനുമതി നൽകിയിരുന്നു.
 

Latest News