ബീശയിലെ ആദ്യകാല പ്രവാസി മലയാളി ഉസൈൻക്ക മടവൂർമുക്ക് നാട്ടിൽ നിര്യാതനായി

ജിസാൻ- അസീർ പ്രവിശ്യയിലെ ബീശയിലെ ആദ്യ കാല മലയാളി കൊടുവള്ളി 'മടവൂർമുക്ക് പാലോറമ്മൽ അസൈൻ എന്ന ഉസൈൻക്ക(72) നാട്ടിൽ നിര്യാതനായി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബീശ പട്ടണത്തിലേക്കുള്ള റോഡ് താറ് ഇടും മുമ്പ് തന്നെ എത്തപ്പെട്ട മലയാളിയാണ് മടവൂർ മുക്ക് ഉസൈൻക്ക.
അന്നത്തെ ബീശയിലെ പ്രമുഖ കച്ചവടക്കാരനായ ഖാസിമിന്റ കൂടെ ജോലി ചെയ്തു. പുത്രൻ അബ്ദുൽ അസീസ് ഖാസിം ബുക്ക്സ്റ്റാൾ തുറന്നപ്പോൾ അവിടെത്തെ പ്രധാന ജോലിക്കാരനായിരുന്നു. മുപ്പതിലേറെ വർഷം ബീശയുടെ കുതിപ്പിനും കിതപ്പിനും ഒപ്പം നിന്നു. എന്നും ശുഭ്ര വസ്ത്രധാരിയായി കാണപ്പെടുന്ന അദ്ദേഹം മലയാളികൾക്ക് മാതൃകയും ഉപദേശിയുമായിരുന്നു.
ഭാര്യ: കദീജ ചോലക്കൽ തായം. മക്കൾ: ബഷീർ ബീശ, അശ്‌റഫ് കുവൈത്ത് സുബൈദ, റംല. മരുമക്കൾ; അസീസ് മടവൂർ, അബ്ദുറഹ്മാൻ കരുവമ്പൊയിൽ,നു സൈറ കൊടുവള്ളി, സുഹ്‌റ മലയമ്മ.

 

Latest News