തിരുവനന്തപുരം- ലോക്ഡൗണിൽ വ്യാപാരസ്ഥാപനങ്ങൾ തുറക്കുന്നത് സംബന്ധിച്ച തീരുമാനം മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിക്കും. ഇന്ന് വൈകിട്ട് നടക്കുന്ന വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രിയാണ് ഇക്കാര്യം പ്രഖ്യാപിക്കുക. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ തൃപ്തിയുണ്ടെന്നും ആവശ്യം മുഖ്യമന്ത്രി അനുഭാവപൂർവ്വം പരിഗണിച്ചുവെന്നും വ്യാപാരി നേതാക്കൾ വ്യക്തമാക്കി. ഭീഷണിയുടെ രൂപത്തിലല്ല വ്യാപാരികളോട് സംസാരിച്ചതെന്നും സർക്കാറിനെ വിശ്വാസത്തിലെടുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടുവെന്നും സംഘടന നേതാക്കൾ പറഞ്ഞു.






