ബംഗളൂരു- കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യദ്യൂരപ്പയെ മാററ്റുമെന്ന ആഭ്യൂഹം ശക്തമായി. ഏറെക്കാലമായി ബി.ജെ.പി ആലോചിക്കുന്ന ഈ വിഷയത്തില്‍ ഉടനെ തീരുമാനമുണ്ടായേക്കും. മുഖ്യമന്ത്രി ദല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി, അമിത് ഷാ എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയാണ്.
പ്രത്യേക വിമാനത്തിലാണ് യദ്യൂരപ്പയും മകന്‍ വിജയേന്ദ്രയും ദല്‍ഹിയിലെത്തിയിരിക്കുന്നത്.
സന്ദര്‍ശനത്തില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്ന് റവന്യൂ മന്ത്രി എ. അശോക് പ്രതികരിച്ചു. കര്‍ണാകത്തില്‍ നേതൃമാറ്റത്തേക്കുറിച്ച് ആലോചനയില്ല. മുഖ്യമന്ത്രിയായി യദ്യൂരപ്പ തന്നെ തുടരും. പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, പാര്‍ട്ടി പ്രസിഡന്റ്, ജലസേചന വകുപ്പ് മന്ത്രി എന്നിവരുമായി കൂടിക്കാഴ്ച നടത്തുന്നതിനാണ് അദ്ദേഹം ദല്‍ഹിയിലെത്തുന്നത്. കാവേരി നദീ പ്രശ്നമാണ് പ്രധാനമായും ചര്‍ച്ച ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് യെദ്യൂരപ്പയെ മാറ്റാന്‍ ശ്രമം നടക്കുന്നുവെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ കുറേക്കാലമായുണ്ട്.