അബുദാബി - നഗരത്തില്‍ വീണ്ടും അണുനശീകരണ യജ്ഞം. കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജൂലൈ 19 മുതല്‍ ദേശീയ അണുനശീകരണ യജ്ഞം നടത്തുമെന്ന് ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു. അര്‍ധരാത്രി മുതല്‍ പുലര്‍ച്ചെ അഞ്ചു വരെ ജനങ്ങളോ വാഹനങ്ങളോ പുറത്തിറങ്ങരുത്.
എല്ലാവരും തങ്ങളുടെ വീടുകളില്‍ കഴിയണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. അടിയന്തര ആവശ്യങ്ങള്‍ക്കായി യാത്രാ അനുമതി വേണ്ടവര്‍ www.adpolice.gov.ae വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് പാസ്സ് നേടണം.






