കുവൈത്ത് സിറ്റി- പ്രവാസികള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കേണ്ടതിനുള്ള നടപടിക്രമങ്ങളില്‍ കുവൈത്ത് മാറ്റം വരുത്തി. കുവൈത്തില്‍ കഴിയുന്നവര്‍ക്കും പുറത്തുള്ളവര്‍ക്കും ഇന്‍ഷുറന്‍സ് കാലാവധി സംബന്ധിച്ചുള്ളതാണു നടപടിക്രമം.
തൊഴില്‍ വിസയിലുള്ളവര്‍ക്കു കുവൈത്തിനകത്തു രണ്ട്് വര്‍ഷത്തേക്കും കുവൈത്തിനു പുറത്താണെങ്കില്‍ ഒരു വര്‍ഷത്തേക്കും ആരോഗ്യ ഇന്‍ഷുറന്‍സ് അനുവദിക്കും. ഗാര്‍ഹിക തൊഴില്‍ വിസയിലുള്ളവര്‍ക്കു കുവൈത്തിനകത്തു മൂന്ന് വര്‍ഷവും പുറത്ത് ഒരു വര്‍ഷവുമാണ് അനുവദിക്കുക.
ആശ്രിത വിസക്കാര്‍ക്ക് കുവൈത്തിനകത്തു രണ്ട് വര്‍ഷവും പുറത്ത് ഒരു വര്‍ഷവുമാണ് അനുവദിക്കുന്ന കാലാവധി.