Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മലർവാടി യാമ്പു, മദീന സോൺ  വിദ്യാർഥി സംഗമം സംഘടിപ്പിച്ചു 

മലർവാടി യാമ്പു, മദീന സോൺ വിദ്യാർഥികൾക്കായി 'വായനയുടെ പ്രാധാന്യം' എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച ഓൺലൈൻ സംഗമം
കെ.എം അനീസ് ഇരുമ്പുഴി  ഉദ്ഘാടനം ചെയ്യുന്നു.

യാമ്പു- മലർവാടി യാമ്പു, മദീന സോൺ വിദ്യാർഥികൾക്കായി 'വായനയുടെ പ്രാധാന്യം' എന്ന വിഷയത്തെ ആസ്പദമാക്കി ഓൺലൈൻ സംഗമം സംഘടിപ്പിച്ചു. 
മലർവാടി സൗദി പടിഞ്ഞാറൻ മേഖലാ കോ-ഓർഡിനേറ്റർ കെ.എം അനീസ് ഇരുമ്പുഴി സംഗമം ഉദ്ഘാടനം ചെയ്തു. വ്യക്തിവികാസത്തിന് ഉപകരിക്കുന്ന ആത്മമിത്രമാണ് പുസ്തകമെന്നും വായന നെഞ്ചേറ്റുന്നതിലൂടെയാണ് ജീവിതത്തിൽ ഉന്നതിയിലെത്തുകയെന്നും അദ്ദേഹം പറഞ്ഞു. നല്ല പുസ്തകങ്ങൾ തെരഞ്ഞെടുത്ത് വായന പരിപോഷിപ്പിക്കാൻ എല്ലാവരും ഏറെ ജാഗ്രത കാണിക്കണെമന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'സിജി' ട്രെയിനർ നൗഷാദ് വി.മൂസ വിവിധ പരിപാടികളിലൂടെ കുട്ടികളുമായി സംവദിച്ചു. പ്രവാസി സാംസ്‌കാരിക വേദി മദീന യൂനിറ്റ് സെക്രട്ടറി മുജീബ് ചോക്കാട്, മലർവാടി യാമ്പു ഏരിയാ കോ-ഓർഡിനേറ്റർ ശബീബ സലാഹുദ്ദീൻ എന്നിവർ ആശംസാ പ്രസംഗം നടത്തി. തൻസീമ മൂസ, ഫൈഹ സലീം എന്നിവർ പരിപാടി നിയന്ത്രിച്ചു. തനിമ വെസ്റ്റേൺ പ്രൊവിൻസ് സെക്രട്ടറി സലീം വേങ്ങര സമാപന പ്രസംഗം നടത്തി. മലർവാടി സോണൽ കോ-ഓർഡിനേറ്റർ മൂസ മമ്പാട് സ്വാഗതവും മദീന കോ-ഓർഡിനേറ്റർ അഷ്‌ക്കർ കുരിക്കൾ തിരൂർക്കാട് നന്ദിയും പറഞ്ഞു. മലർവാടിയുടെ കൊച്ചു കലാകാരന്മാർ അവതരിപ്പിച്ച കഥ, ഗാനം, പ്രസംഗം തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ സംഗമത്തിന് മാറ്റു കൂട്ടി.  

 

 

Latest News