Sorry, you need to enable JavaScript to visit this website.

വാട്‌സ്ആപ്പിൽ ഗ്രൂപ്പ് കോളുകൾക്ക്  കൂടുതൽ സൗകര്യം

ഉപയോക്താക്കൾക്ക് കൂടുതൽ ഉപയോഗപ്രദമായ ഫീച്ചറുകൾ ഉൾപ്പെടുത്താനൊരുങ്ങി ജനപ്രിയ മെസേജിംഗ് സംവിധാനമായ വാട്‌സ്ആപ്പ്.
നിരോധിത അക്കൗണ്ടുകൾ പുനപരിശോധിക്കുന്നതിന് എളുപ്പത്തിൽ ആവശ്യപ്പെടാൻ കഴിയുന്ന ലിങ്കാണ് ആപ്പിൾ ഉപയോക്താക്കൾക്ക് ബീറ്റാ പതിപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വൈകാതെ തന്നെ ആൻഡ്രോയിഡ് ബീറ്റാ പതിപ്പിലും ലഭിക്കും. 
ഉപയോക്താക്കൾക്ക് നൽകിവരുന്ന സേവനങ്ങൾ കൂടുതൽ ഫലപ്രദമാക്കുന്നതിനുള്ള ഫീച്ചറുകളാണ് വികസിപ്പിക്കുന്നതെന്നും പരീക്ഷിക്കുന്നതെന്നും വാട്‌സ്ആപ്പ് അവകാശപ്പെടുന്നു.
പുറത്തിറക്കിയിരിക്കുന്ന 2.21.140.11 ബീറ്റാ പതിപ്പിൽ ഗ്രൂപ്പ് കോളിന്റെ ഇന്റർഫേസിൽ യൂസർ ഇന്റർഫേസിൽ മാറ്റം വരുത്തിയിട്ടുണ്ട്. കോളിലേക്ക് മറ്റുള്ളവരെ ക്ഷണിക്കുന്നതിന് ഉപയോഗിക്കാവുന്ന റിംഗ് ഐക്കണാണ് ഒന്ന്. ആരംഭിച്ചിരിക്കുന്ന ഗ്രൂപ്പ് കോളിലേക്ക് മറ്റ് ഉപയോക്താക്കളെ ക്ഷണിക്കാൻ ഇതുവഴി സാധിക്കും.
ഗ്രൂപ്പ് കോളിന്റെ തുടക്കത്തിൽ ചേരാൻ കഴിയാത്തവർക്ക് ഇടക്കുവെച്ച് ചേരാൻ സൗകര്യം നൽകുന്നതാണ് രണ്ടാമത്തെ ഫീച്ചർ. ഗ്രൂപ്പ് കോളിൽ പങ്കെടുക്കുന്ന മറ്റുള്ളവരെ കാണിക്കുന്നതോടൊപ്പം ഇടക്കുവെച്ച് ചേരാമെന്ന അലേർട്ടും ഉപയോക്താവിന് ലഭിക്കും. 
നിരോധിത അക്കൗണ്ടുകൾ പുനഃപരിശോധിക്കാൻ നിലവിൽ വാട്‌സ്ആപ്പ് സപ്പോർട്ട് ടീമുകൾ വഴി അഭ്യർഥിക്കാനാണ് നിലവിൽ സൗകര്യമുള്ളത്. പുതിയ ഫീച്ചറിൽ ഉപയോഗിക്കാൻ സാധിക്കാത്ത നിരോധിത അക്കൗണ്ടിനെ കുറിച്ചുള്ള വിവരത്തോടൊപ്പം പരാതി ഉന്നയിക്കാനുള്ള ലിങ്ക് കൂടി ലഭിക്കും. രണ്ടാമത്തെ സ്‌ക്രീനിലെത്തുന്ന ഉപയോക്താവിന് നിരോധം നീക്കുന്നതിനു ആവശ്യമായ പ്രക്രിയക്ക് സഹായകമായ തെളിവുകൾ സഹിതം അപേക്ഷ നൽകാം. 


 

Latest News