Sorry, you need to enable JavaScript to visit this website.

ലക്ഷദ്വീപ് കടൽത്തീരത്തെ വീടുകൾ പൊളിക്കണമെന്ന ഉത്തരവ് റദ്ദാക്കി

കൊച്ചി- ലക്ഷദ്വീപ് കടൽതീരത്തെ വീടുകൾ പൊളിച്ചുമാറ്റണമെന്ന ഉത്തരവ് ഭരണകൂടം പിൻവലിച്ചു. കടൽതീരത്തുനിന്ന് 20 മീറ്റർ പരിധിയിലുള്ള വീടുകൾ പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് പുറത്തിറക്കിയ ഉത്തരവാണ് റദ്ദാക്കിയത്. കവരത്തിയിൽ 80 ഭൂവുടമകൾക്ക് ഇത് സംബന്ധിച്ച നോട്ടീസ് നൽകിയിരുന്നു. 
ജൂൺ 25നാണ് നിർമാണങ്ങൾ അനധികൃതമാണെന്ന് ആരോപിച്ച് ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസർ നോട്ടീസ് നൽകിയത്. ഹൈക്കോടതി ഇടപെടലിനെ തുടർന്നാണ് നടപടി. കവരത്തി സ്വദേശികളായ ഖാലിദ്, ഉബൈദുള്ള എന്നിവർ നൽകിയ പരാതിയിലാണ് നടപടി. 

Latest News