ബഹ്‌റൈനില്‍ ഇന്ത്യക്ക് പുറമെ 21 രാജ്യക്കാര്‍ക്ക് സന്ദര്‍ശന വിലക്ക്

മനാമ- കോവിഡ് സാഹചര്യം വിലയിരുത്തി ദേശീയ ആരോഗ്യ കര്‍മ സമിതി നില്‍കിയ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ബഹ്‌റൈന്‍ സിവില്‍ ഏവിയേഷന്‍ യാത്രാ ചട്ടങ്ങള്‍ അപ്‌ഡേറ്റ് ചെയ്തു. പൗരന്മാര്‍ക്കും വിദേശികളായ താമസക്കാര്‍ക്കും ഒഴികെ പ്രവേശന അനുമതിയില്ലാത്ത രാജ്യങ്ങളുടെ റെഡ് ലിസ്റ്റില്‍ കൂടുതല്‍ രാഷ്ട്രങ്ങളെ ഉള്‍പ്പെടുത്തി.
ഇന്ത്യയും പാക്കിസ്ഥാനും നേരത്തെ തന്നെ പട്ടികയിലുണ്ട്.
പുതുതായി വിസിറ്റ് വിസ വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങള്‍:
മൊസാമ്പിക്ക്, മ്യാന്മര്‍, സിംബാബ് വെ, മംഗോളിയ, നമീബിയ, മെക്‌സിക്കന്‍ സ്‌റ്റേറ്റ്‌സ്, തുനീഷ്യ, ഇറാന്‍, സൗത്ത് ആഫ്രിക്ക, ഇന്തോനേഷ്യ, ഇറാഖ്, ഫിലിപ്പൈന്‍സ്, മലേഷ്യ, പനാമ, ഉഗാണ്ട, ഡോമിനിക്കന്‍ റിപ്പബ്ലിക്ക്.
പട്ടികയില്‍ നേരത്തെ ഉള്‍പ്പെടുത്തിയ രാജ്യങ്ങള്‍:
ഇന്ത്യ, പാക്കിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍, വിയറ്റ്‌നാം.

https://www.malayalamnewsdaily.com/sites/default/files/2021/07/14/bahq.jpg https://www.malayalamnewsdaily.com/sites/default/files/2021/07/14/bah2.jpg

Latest News