Sorry, you need to enable JavaScript to visit this website.

കങ്കണയുടെ നിര്‍മാണത്തില്‍ ഒരുങ്ങുന്ന  ചിത്രത്തില്‍ നവാസുദ്ദീന്‍ സിദ്ദിഖിയും

മുംബൈ-കങ്കണ റണാവത്തിന്റെ നിര്‍മാണത്തില്‍ ഒരുങ്ങുന്ന 'ടികു വെഡ്‌സ് ഷെരു' എന്ന ചിത്രത്തില്‍ നവാസുദ്ദീന്‍ സിദ്ദിഖിയും. നടന്‍ ചിത്രത്തിന്റെ ഭാഗമാകുന്ന വിവരം കങ്കണ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പുറത്തുവിട്ടത്. 'ടീമിലേക്ക് സ്വാഗതം സര്‍' എന്ന ക്യാപ്ഷനോടെയാണ് സിദ്ദിഖിയുടെ ചിത്രം പങ്കുവയ്ക്കുകയായിരുന്നു. 2021മെയില്‍ കങ്കണ തന്റെ നിര്‍മാണ കമ്പനിയുടെ പേരും ലോഗോയും പുറത്തുവിട്ടിരുന്നു. മണികര്‍ണിക ഫിലിംസ് എന്നാണ് പേര്. ക്ഷേത്രത്തിന്റെ പശ്ചാത്തലത്തില്‍ ഗര്‍ജിക്കുന്ന കടുവയും തീജ്വാലയുമാണ് ലോഗോയില്‍ ഉള്ളത്. പ്രണയആക്ഷേപഹാസ്യമായി ഒരുക്കുന്ന ടികു വെഡ്‌സ് ഷെരു ആണ് നടിയുടെ നിര്‍മാണത്തില്‍ ഒരുങ്ങുന്ന ആദ്യചിത്രം. ടികു വെഡ്‌സ് ഷെരുവിന് പുറമെ ജോഗിറ സര ര ര എന്ന ചിത്രത്തിലും സിദ്ദിഖി അഭിനയിക്കുന്നുണ്ട്. തലൈവി, തേജസ്, ധക്കഡ്, മണികര്‍ണിക റിട്ടേണ്‍സ്: ദി ലെജന്‍ഡ് ഓഫ് ദിദ്ദ എന്നിവയാണ് കങ്കണയുടെ പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.

 


 

Latest News