ദോഹ- ഖത്തർ നടപ്പാക്കിയ പുതിയ ട്രാവൽ നയം അയൽ രാജ്യങ്ങളിലെ പ്രവാസികൾക്കും പ്രയോജനപ്പെടുമെന്ന് ട്രാവൽ വിദഗ്ധധർ അഭിപ്രായപ്പെട്ടു. ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ച കോവിഡ് വാക്‌സിൻ പൂർത്തീകരിച്ച ഇന്ത്യക്കാർക്കടക്കം ഖത്തർ നൽകുന്ന ഒരു മാസത്തെ സൗജന്യ ഓൺ അറൈവൽ വിസകൾ പ്രയോജനപ്പെടുത്തി ഇന്ത്യയിൽ നിന്നും നേരിട്ട് പ്രവേശനം അനുവദിക്കാത്ത രാജ്യങ്ങളിലേക്ക് പോകാനാകും.
സൗദി അറേബ്യ, യു. എ. ഇ, ഒമാൻ, കുവൈത്ത്, ബഹറൈൻ എന്നിവിടങ്ങളിൽ താമസ വിസയുള്ള വാക്‌സിനേഷൻ പൂർത്തിയാക്കിയ പ്രവാസികൾക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം. ഖത്തറിൽ 14 ദിവസം താമസിക്കുന്നതോടെ ബന്ധപ്പെട്ട രാജ്യങ്ങളിലേക്കുള്ള പ്രവേശന വിലക്ക് നീങ്ങും.
ഫൈസർ മൊഡേണ, അസ്ട്ര സെനിക, കോവി ഷീൽഡ്, ജോൺസൺ ആന്റ്് ജോൺസൺ എന്നീ വാക്‌സിനുകളാണ് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം പൂർണമായും അംഗീകരിച്ചിട്ടുള്ളത്. ഈ വാക്‌സിനുകൾ പൂർത്തീകരിച്ച് രണ്ടാഴ്ച കഴിഞ്ഞാൽ ഓൺ അറൈവൽ വിസ സൗകര്യം പ്രയോജനപ്പെടുത്താം. പാസ്‌പോർട്ട് 6 മാസമെങ്കിലും കാലാവധിയുള്ളവരും ജി.സി.സി. രാജ്യങ്ങളിൽ വിസയുള്ളവരും 14 ദിവസത്തെ ഹോട്ടൽ ബുക്ക് ചെയ്താൽ മതിയാകും. താമസ വിസയുള്ള രാജ്യത്തേക്കുള്ള വിമാന ടിക്കറ്റും ഉറപ്പാക്കണം. യാത്ര പുറപ്പെടുന്നതിന് പരമാവധി 72 മണിക്കൂറും ചുരുങ്ങിയത് 12 മണിക്കൂറും മുമ്പെങ്കിലും ംംം. ലവലേൃമ്വ.ഴീ്.ൂമ എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത്് ട്രാവൽ ഓതറൈസേഷൻ നേടണം. ഓൺ അറൈവൽ വിസകൾക്ക് ട്രാവൽ ഓതറൈസേഷൻ നിർബന്ധമാണ് . കൂടാതെ യാത്രയുടെ 72 മണിക്കൂറിനുള്ളിലെടുത്ത ആർ.ടി. പി. സി. ആർ . നെഗററ്റീവ് സർട്ടിഫിക്കറ്റ് കൂടെ കരുതണം.
റെഡ് രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക്് ഖത്തറിലെത്തുമ്പോൾ വിമാനതാവളത്തിൽ വീണ്ടും ആർ.ടി.പി.സി.ആർ പരിശോധന നടത്തും. ഇതിന് 300 റിയാൽ ഫീസ് നൽകണം. കാശായോ ബാങ്ക് കാർഡ് വഴിയോ പണമടക്കാം. എല്ലാ യാത്രക്കാരും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്ന് ട്രാവൽ വൃത്തങ്ങൾ ഓർമിപ്പിച്ചു. ജി.സി.സി.. രാജ്യങ്ങളല്ലാത്ത രാജ്യങ്ങളിൽ വിസയുള്ളവർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം.