Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഡ്യൂപ്പില്ലാതെ സാഹസികത നിറഞ്ഞ റോപ് സ്റ്റണ്ടുമായി മഞ്ജു വാര്യര്‍

തിരൂര്‍- മഞ്ജുവാര്യരും സണ്ണി വെയ്‌നും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച മലയാളത്തിലെ ആദ്യത്തെ ടെക്‌നോ ഹൊറര്‍ സിനിമയായ ചതുര്‍മുഖത്തിന്റെ മേക്കിങ് വിഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മഞ്ജു വാരിയര്‍ ആദ്യമായി റോപ് സ്റ്റണ്ട് ചെയ്ത വീഡിയോയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. അതിസാഹസികമായ രംഗങ്ങളില്‍ ഡ്യൂപ്പിനെ ഉപയോഗിക്കാതെ മഞ്ജു തന്നെയാണ് അഭിനയിച്ചിരിക്കുന്നത്. റോപ്പ് ശരീരത്തില്‍ കെട്ടി വായുവിലൂടെ ഉയര്‍ന്നുപൊങ്ങുന്ന മഞ്ജുവിനെയാണ് മേക്കിങ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്.
ജൂലൈ ഒന്‍പതിനാണ് ചിത്രം സീ 5 പ്ലാറ്റ്‌ഫോമിലൂടെ ഒടിടി റിലീസിനെത്തിയത്. രഞ്ജിത്ത് കമല ശങ്കര്‍, സലില്‍ വി. എന്നീ നവാഗതര്‍ സംവിധാനം ചെയ്ത ചതുര്‍മുഖത്തിന്റെ തിയെറ്റര്‍ റിലീസ് ഏപ്രില്‍ എട്ടിനായിരുന്നു. നിരൂപണപ്രശംസയും പ്രേക്ഷകപ്രീതിയും സിനിമയ്ക്ക് ലഭിച്ചിരുന്നു. അമ്പതു ശതമാനം സീറ്റുകള്‍ മാത്രം അനുവദിച്ച സാഹചര്യത്തില്‍ പോലും നല്ല കളക്ഷന്‍ സ്വന്തമാക്കിയ സിനിമ കോവിഡ് രൂക്ഷമാവുകയും സെക്കന്‍ഡ് ഷോ നിര്‍ത്തലാക്കുകയും ചെയ്തതോടെ തിയെറ്ററുകളില്‍ നിന്നും പിന്‍വലിക്കുകയായിരുന്നു
ജിസ് ടോംസ് മൂവീസ്, മഞ്ജു വാര്യര്‍ പ്രൊഡക്ക്ഷന്‍സ് എന്നീ ബാനറുകളില്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ജിസ്സ് ടോംസ്, ജസ്റ്റിന്‍ തോമസ് എന്നിവര്‍ ചേര്‍ന്നാണ്. അഭിനന്ദന്‍ രാമനുജം ക്യാമറയും മനോജ് എഡിറ്റിങും സൌണ്ട് ഡിസൈന്‍ബാക്ക്‌ഗ്രൌണ്ട് സ്‌ക്കോര്‍ ഡോണ്‍ വിന്‍സന്റും നിര്‍വ്വഹിച്ചിരിക്കുന്നു.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ബിനീഷ് ചന്ദ്രനും കോപ്രൊഡ്യൂസര്‍ ബിജു ജോര്‍ജ്ജും അസോസിയേറ്റ് പ്രൊഡ്യൂസേര്‍സ് സഞ്‌ജോയ് അഗസ്റ്റിന്‍, ബിബിന്‍ ജോര്‍ജ്ജ്, ലെജോ പണിക്കര്‍, ആന്റണി കുഴിവേലില്‍ എന്നിവരുമാണ്. വിഷ്ണു ഗോവിന്ദ് സൌണ്ട് മിക്‌സിംഗ് നിര്‍വ്വഹിച്ച സിനിമയിലെ വസ്ത്രാലങ്കാരം സമീറ സനീഷും കലാസംവിധാനം നിമേഷ്.എം.താനൂരും മേക്കപ്പ് രാജേഷ് നെന്മാറയുമാണ്‌
 

Latest News