Sorry, you need to enable JavaScript to visit this website.

ദക്ഷിണേഷ്യയിലെ ഏറ്റവും സമ്പന്ന ഗ്രാമമായ മാധാപാറിലേക്ക് സ്വാഗതം 

മലയാളി പ്രവാസികൾ ഗൾഫ് കുടിയേറ്റം ആരംഭിച്ചിട്ട് അര നൂറ്റാണ്ടായിക്കാണും. അതിലും മുമ്പേ ഗുജറാത്തികൾ കാനഡ, ബ്രിട്ടൻ, അമേരിക്ക എന്നീ രാജ്യങ്ങളിലെത്തിയിരുന്നു. 1968ൽ ലണ്ടനിൽ യു.കെ ഗുജറാത്തി അസോസിയേഷൻ വാർഷിക കുടുംബമേളകൾ നടത്തിയിരുന്നു. ബഹ്റൈനിലെ രത്‌ന വ്യാപാരികളും ഗുജറാത്തിൽ നിന്നെത്തിയവരായിരുന്നു. പ്രതിമാസം ആയിരം റിയാൽ മിച്ചം വെക്കാനാവുന്ന പണിയ്ക്കല്ല ഗുജറാത്തികൾ കടൽ കടന്നത്. അമേരിക്കയിലും കാനഡയിലുമെത്തിയ ഗുജറാത്തികൾ അതിസമ്പന്നരായി മാറിയിരുന്നു. കച്ചവടത്തിന്റെ എബിസിഡി മനസ്സിലാക്കി വിദേശത്തേക്ക് പറന്നവരും വിദ്യാസമ്പന്നരും ഗുജറാത്തികളിലുണ്ട്. തെക്കൻ ഏഷ്യയിലെ ഏറ്റവും സമ്പന്ന ഗ്രാമം അന്വേഷിച്ചാൽ ഉത്തരം ലഭിക്കുക ഗുജറാത്തിലെ കച്ച് ജില്ലയിൽ നിന്നാണ്. മാധാപാറിലാണ് സമ്പന്നത വിളയാടുന്നത്. ഇപ്പോഴത്തെ മാധാപാറിനെ ഗ്രാമമെന്നു വിളിക്കുന്നത് അതിക്രമമാണ്. രാജ്‌കോട്ടിൽ നിന്ന് നാല് മണിക്കൂർ യാത്ര ചെയ്താൽ എത്തുന്ന മാധാപാറിന് ഒരു നഗരത്തിന്റെ ഭാവം കൈവന്നിട്ടുണ്ട്. അത്യാധുനിക സൗകര്യങ്ങൾ ഇവിടെ വേണ്ടതിലേറെയാണ്. ത്രീ സ്റ്റാർ, ഫൈവ് സ്റ്റാർ ഹോട്ടലുകളും അത്യാഡംബര താമസ കേന്ദ്രങ്ങളും നിരവധിയാണ്. അയ്യായിരം കോടി രൂപയാണ് ഇവിടത്തെ ബാങ്കുകളിൽ നിക്ഷേപമായുള്ളത്. ഗുജറാത്തിനെ നടുക്കിയ ഈ നൂറ്റാണ്ടിന്റെ തുടക്കത്തിലുണ്ടായ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമായ ഭുജിൽനിന്ന് ഏറെ അകലെയല്ല ഇന്ത്യയിലെ ഏറ്റവും ധനികരായവരുടെ താമസ കേന്ദ്രം. 


 സമ്പന്ന നഗരത്തിന്റെ ആഡംബരങ്ങളും ധാരാളിത്തങ്ങളും ഒന്നും ഇവിടെ കാണുവാനില്ല. സമ്പന്ന പട്ടണം തേടി കാണാമെന്ന് വിചാരിച്ചു ഇവിടെ വന്നാൽ കാത്തിരിക്കുന്നത് ഒരു തനി ഗുജറാത്ത് പട്ടണ കാഴ്ചകൾ മാത്രമാണ്. തെക്കേ ഏഷ്യയിലെ തന്നെ ഏറ്റവും സമ്പന്ന ഗ്രാമമാണ്  മാധാപാർ. 


ഗുജറാത്തിലെ കച്ച് ജില്ലയിൽ സ്ഥിതി ചെയ്യുന്ന മാധാപാർ കാഴ്ചയിൽ ഒരു സാധാരണ ഗ്രാമം തന്നെയാണ്. ഗുജറാത്തിലെ സാധാരണ ഗ്രാമങ്ങളുടെ കെട്ടിലും മട്ടിലും നിൽക്കുന്ന, ഇവിടം പക്ഷെ പ്രസിദ്ധമായിരിക്കുന്നത് ബാങ്ക് നിക്ഷേപങ്ങളുടെ പേരിലാണ്. 12ാം നൂറ്റാണ്ടിൽ കച്ച് ഗുർജാർ ക്ഷത്രിയ വിഭാഗക്കാർ മാധാപാറിലെത്തിയതു മുതലാണ് ഈ നാടിന്റെ ചരിത്രം ആരിഭിക്കുന്നത്. മാധാപാർ ഉൾപ്പെടെ 18 ഗ്രാമങ്ങളാണ് ഇവർ ഇവിടെ സ്ഥാപിച്ചത്. 1473-1474 കാലഘട്ടത്തിൽ ധനേതി ഗ്രാമത്തിൽ നിന്ന് മാധാപറിലേക്ക് മാറിയ മാധ കാഞ്ചി സോളങ്കിയുടെ പേരിൽ നിന്നാണ് ഗ്രാമത്തിനു ഈ പേര് ലഭിക്കുന്നത്. അന്ന് രൂപപ്പെട്ട മാധാപാർ ഇന്ന് ജുനാ വാസ് എന്നാണ് അറിയപ്പെടുന്നത്. ഈ കാലത്തു തന്നെയാണ് ഇവിടുത്തെ ക്ഷേത്രങ്ങളും മറ്റും നിർമ്മിക്കുന്നത്.
എഡി 1576ൽ പട്ടേൽ വിഭാഗത്തിൽപെട്ട ആളുകൾ ഇവിടെ വന്നതു മുതലാണ് ഈ നാടിന്റെ സ്ഥിതി മാറിത്തുടങ്ങിയത്. പുതിയ രീതികളായിരുന്നു പിന്നീട് ഇവിടെ വന്നത്. ഇതേ കാലത്തോട് അടുപ്പിച്ചാണ് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകൾ ഉൾപ്പെടെയുള്ളവ ഇവിടെ ഉയരുന്നത്.


ഇവിടെ നിന്നും ഉന്നത വിദ്യാഭ്യാസം നേടിയവരിൽ ഭൂരിഭാഗവും യൂറോപ്പിയും അമേരിക്കയിലും ആഫ്രിക്കയിലും ഗൾഫ് രാജ്യങ്ങളിലും ഒക്കെയാണ് ജീവിക്കുന്നത്. എന്നാൽ തങ്ങളുടെ പണം ഇവിടുത്തെ ബാങ്കുകളിൽ നിക്ഷേപിക്കുകയാണ് ഇവരുടെ പതിവ്.
ഏകദേശം ഒന്നര ലക്ഷത്തിനടുത്താണ് മാധാപാർ ഗ്രാമത്തിലെ ജനസംഖ്യയുള്ളത്. ഇവിടുത്തെ ബാങ്കുകളിലെ ആളോഹരി നിക്ഷേപം എന്നത് 12 ലക്ഷം രൂപയാണ്. ഏഷ്യയിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കാണിത്. ശരാശരി ജിഡിപി 132,000 ഡോളർ ആണ് ഇവിടുത്തേത്. എൻആർഐ നിക്ഷേപങ്ങളുടെ ബാരോമീറ്റർ എന്നാണ് ഇവിടുത്തെ നിക്ഷേപങ്ങളെ സാമ്പത്തിക മേഖലയിലുള്ളവർ വിളിക്കുന്നത്. 

ഇവിടെ താമസിച്ചു പോന്ന വിവിധ വിഭാഗക്കാർ തന്നെ നിർമ്മിച്ച ധാരാളം ക്ഷേത്രങ്ങൾ ഇവിടെ കാണാം. പുരാതനങ്ങളായ നിരവധി ക്ഷേത്രങ്ങൾ ഇവിടെയുണ്ട്. സനാതൻ താക്കൂർ മന്ദിർ, മഹാദേവ് ക്ഷേത്രം, ബാർല ക്ഷേത്രം, സ്വാമിനാരായണ ക്ഷേത്രം (1949) എന്നിവയാണ് ഇവിടുത്തെ പ്രധാന ക്ഷേത്രങ്ങൾ. രണ്ടു മൂന്ന്് മസ്ജിദുകളുമുണ്ട്. ജീവിതരീതി മാറിയതോടെ ഇന്ന് വികസനത്തിന്റെ പാതയിലാണ് ഈ ഗ്രാമവും. അടുത്ത കാലത്തായി, നഗരം പച്ചയായി മാറി. പുതിയ തടാകങ്ങൾ, ചെക്ക് ഡാമുകൾ, ആഴത്തിലുള്ള കുഴൽ കിണറുകൾ എന്നിവ വർഷം മുഴുവനും ശുദ്ധജലം നൽകുന്നു. പുതിയ ആരോഗ്യ കേന്ദ്രങ്ങൾ, കളിസ്ഥലങ്ങൾ, പാർക്കുകൾ, ക്ഷേത്രങ്ങൾ എന്നിവയും ഇവിടെയുണ്ട്.

Latest News