ജനീവ- കോവിഡ് 19ന് എതിരെയുള്ള വിവിധ വാക്‌സിനുകൾ മിശ്രിതപ്പെടുത്തി ഉപയോഗിക്കുന്നത് അപകടകരമായ പ്രവണതയാണെന്ന് ലോകാരോഗ്യസംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞയായ സൗമ്യ സ്വാമിനാഥൻ. വിവിധ ഉൽപാദകരുടെ വാക്‌സിനുകൾ ഓരോ ഡോസിലും ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന അനന്തര ഫലങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ലാത്ത സ്ഥിതിയിൽ വാക്‌സിനുകളുടെ കൂട്ടിക്കലർത്തൽ അപകടകരമായ പ്രവണതയാണെന്നും അവർ മുന്നറിയിപ്പ് നൽകി.
ഒരു പരിധി വരെ തികച്ചും അപകടകരമായ ഒരു പ്രവണതയാണിപ്പോൾ കണ്ടുവരുന്നത്. വാക്‌സിനുകളുടെ മിശ്രണത്തെ കുറിച്ച് വസ്തുതകൾ ലഭ്യമല്ലാത്ത ഒരു ഘട്ടത്തിലാണ് നാമിപ്പോൾ. രണ്ടാമത്തെയോ മൂന്നാമത്തെയോ നാലാമത്തെയോ ഡോസ് വാക്‌സിൻ എപ്പോൾ, ആര് സ്വീകരിക്കണമെന്ന് രാജ്യങ്ങളിലെ ജനങ്ങൾ തന്നെ തീരുമാനമെടുക്കാൻ ആരംഭിച്ചാൽ സാഹചര്യം ഗുരുതരമാകുമെന്നും സൗമ്യ സ്വാമിനാഥൻ അഭിപ്രായപ്പെട്ടു.