പണം പലിശക്ക് നല്‍കിയ സ്ത്രീയെ മൂന്ന് ഇടപാടുകാര്‍ ചേര്‍ന്ന് കൊലപ്പെടുത്തി

ഹൈദരാബാദ്- കടം വാങ്ങിയ പണം തിരിച്ചു ചോദിച്ചതിനെ തുടര്‍ന്ന് സ്വകാര്യ പണമിടപാടു നടത്തിവന്ന 40കാരിയെ മൂന്നുപേര്‍ ചേര്‍ന്ന് കൊലപ്പെടുത്തി. തെലങ്കാനയിലെ അല്‍വാലിലാണ് സംഭവം.
പണം തിരിച്ചു നല്‍കാത്തത്തിനെ തുടര്‍ന്ന് കടം വാങ്ങിയവരെ പരസ്യമായി അവഹേളിച്ചതിന്റെ വൈരാഗ്യമാണ് പ്രതികളെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നു. കൊലപാതകത്തില്‍  കെ. സൈലു ( 60), എന്‍. വിനോദ (55), ബി. മഞ്ജുള ( 45) എന്നിവരാണ് അറസ്റ്റിലായത്.
സ്വകാര്യ പണമിടപാടു നടത്തിയിരുന്ന ടി. പൂലമ്മയില്‍നിന്ന് പ്രതികളായ മൂന്നുപേരും ഓരോ ലക്ഷം രൂപവീതം കടം വാങ്ങിയിരുന്നു. പണം മടക്കി നല്‍കാതിരുന്നതോടെ പൂലമ്മ പ്രതികളെ പരസ്യമായി ആക്ഷേപിച്ചിരുന്നുവെന്ന്‌ന  നാട്ടുകാര്‍ പറയുന്നു.
രാത്രി വീട്ടിലെത്തിയ പ്രതികള്‍ കമ്പിപ്പാര ഉപയോഗിച്ച് ഉറങ്ങിക്കിടന്ന സ്ത്രീയെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് പൂലമ്മയുടെ കാമുകനെതിരെ ആരോപണം ഉന്നയിച്ച് രക്ഷപ്പെടാനായിരുന്നു പ്രതികളുടെ ശ്രമമെന്നും പോലീസ് പറഞ്ഞു.

 

Latest News