ബ്ലൂചിപ്പ് ഓഹരികളിലെ വാങ്ങൽ താൽപര്യത്തിൽ ബോംബെ സെൻസെക്‌സ് ഒരിക്കൽ കൂടി റെക്കോർഡ് ഒരുക്കിയെങ്കിലും നിഫ്റ്റിക്ക് അതിനുള്ള ഭാഗ്യമുണ്ടായില്ല. കേവലം ഒരു പോയിന്റ് വ്യത്യാസത്തിൽ റെക്കോർഡ് പുതുക്കാനുള്ള അവസരം നഷ്ടമായത് നിക്ഷേപകരെ ലാഭമെടുപ്പിനു പ്രേരിപ്പിച്ചു. ഏഷ്യൻ ഓഹരി ഇൻഡക്‌സുകൾ പലതും വാരാന്ത്യം തളർന്നങ്കിലും യുഎസ് യുറോപ്യൻ മാർക്കറ്റുകൾ തിളങ്ങി. ബോംബെ സൂചിക 98 പോയിന്റും നിഫ്റ്റി 32 പോയിന്റും കുറഞ്ഞു.
പിന്നിട്ട അഞ്ച് ആഴ്ച്ചകളായി ഇതേ കോളത്തിൽ സൂചിപ്പിക്കുന്ന 15,900 പോയിന്റിലെ വൻ കടമ്പ നിഫ്റ്റിക്ക് ഇനിയും ഭേദിക്കാനായില്ല. 28 ദിവസമായ ിനിഫ്റ്റി 15,45015,915 റേഞ്ചിലാണ് നീങ്ങുന്നത്. ഈ ചട്ടക്കൂടിൽ നിന്ന് പുറത്തുകടക്കാനുള്ള ഓരോ ശ്രമവും പരാജയപ്പെട്ടത് നിക്ഷേപകരെ കൂടുതൽ പിരിമുറുക്കത്തിലാക്കി.
നിഫ്റ്റി 15,722 ൽ നിന്ന് ആദ്യ ദിനത്തിൽ നേട്ടത്തിലേയ്ക്ക് പ്രവേശിച്ചങ്കിലും തൊട്ട് മുൻവാരത്തിൽ രേഖപ്പെടുത്തിയ 15,915.65 പോയിന്ററ്റിലെ റെക്കോർഡിന് തൊട്ട് അരികെ 15,914.20 വരെ ഉയരാനായുള്ളു. ഈ അവസരത്തിൽ ഫണ്ടുകൾ വിൽപ്പനയ്ക്ക് മത്സരിച്ചതിനാൽ സൂചിക 15,632 ലേയ്ക്ക് ഇടിഞ്ഞശേഷം വെളളിയാഴ്ച്ച 15,689 പോയിന്റിലാണ്.
ഈ വാരം നിഫ്റ്റി 15,858 ൽ ആദ്യ പ്രതിരോധം മറികടന്നാൽ 16,027 വീണ്ടും തടസം നേരിടാം. ഊഹക്കച്ചവടക്കാരും വിൽപ്പനക്കാരും സംഘടിതമായ ഒരു ആക്രമണത്തിന് രംഗത്ത് ഇറങ്ങിയാലും 15,576 പോയിന്റിൽ പിടിച്ചു നിൽക്കാം. എന്നാൽ അവർക്ക് ഒപ്പം വിദേശഫണ്ടുകളും അണിനിരന്നാൽ 15,463 പോയിന്റിലേയ്ക്ക് സാങ്കേതികതിരുത്തൽ നീളാം. ബോംബെ സെൻസെക്‌സ് 52,484 പോയിന്റിൽ നിന്നും ഏറ്റവും ഉയർന്ന നിലവാരമായ 53,129 ലേയ്ക്ക് കയറി. തൊട്ട് മുൻവാരം സൃഷ്ടിച്ച 53,126 ലെ റെക്കോർഡാണ് പഴങ്കഥയായാത്. ഈ അവസരത്തിൽ ഓപ്പറേറ്റർമാർ പ്രോഫിറ്റ് ബുക്കിങിലേയ്ക്ക് ശ്രദ്ധ തിരിച്ചതിനാൽ സെൻസെക്‌സ് 52,228 ലേയ്ക്ക് ഇടിഞ്ഞെങ്കിലു ം ക്ലോസിങിൽ 52,386 പോയിന്റിലാണ്. ഈ വാരം 52,033 ലെതാങ്ങ് നിലനിർത്തി 52,934 ലേയ്ക്ക് ഉയരാൻ ശ്രമിക്കാം, ഈ നീക്കം വിജയിച്ചാൽ 53,484 പോയിന്റാവുംഅടുത്തലക്ഷ്യം. അതേസമയം ആദ്യതാങ്ങിൽകാലിടറിയാൽ സൂചിക51,680 ലേയ്ക്ക് പരീക്ഷണങ്ങൾനടത്താം.
കോർപ്പറേറ്റ് മേഖലയിൽ നിന്നുള്ള ത്രൈമാസ പ്രവർത്തന റിപ്പോർട്ടിന് തിളക്കംമങ്ങിയത് വിപണിയെ നിരാശപ്പെടുത്തി.
റിയാലിറ്റി, മെറ്റൽ, ടെലികോം, ഹെൽത്ത്‌കെയർ വിഭാഗങ്ങളിൽ വാങ്ങൽ താൽപര്യം ദൃശ്യമായി, അതേസമയം ഊർജ്ജം, ബാങ്കിങ്, ഓയിൽ, ഗ്യാസ്, ടെക്‌നോളജി വിഭാഗം ഓഹരികളിൽ ഇടപാടുകാർ ലാഭമെടുപ്പ് നടത്തി. മുൻനിര ഓഹരികളായ ബജാജ് ഫൈനാൻസ്, ഇൻഡസ് ബാങ്ക്, ടാറ്റാ സ്റ്റീൽ, എയർ ടെൽ, എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്ഡിഎഫ്‌സി, എൽ ആന്റ് റ്റി തുടങ്ങിയവ നിക്ഷേപതാൽപര്യത്തിൽ തിളങ്ങിയപ്പോൾ ഡോ: റെഡീസ്, സൺ ഫാർമ്മ, ആർ ഐ എൽ, റ്റിസിഎസ്, മാരുതി, ബജാജ് ഓട്ടോ എന്നിവയുടെ നിരക്ക് കുറഞ്ഞു.
വിദേശ ധനകാര്യ സ്ഥാപനങ്ങൾ കഴിഞ്ഞവാരവും വിൽപ്പനയ്ക്ക് മുൻതൂക്കം നൽകി. അവർ മൊത്തം 2561 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര ഫണ്ടുകൾ 1181 കോടി രൂപയുടെ വിൽപ്പനയും 1274 കോട ിരൂപയുടെ നിക്ഷേപവും നടത്തി. ഈ മാസം വിദേശഫണ്ടുകൾ ഇതിനകം 4256.45 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര ഫണ്ടുകൾ 1903.45 കോടി നിക്ഷേപിച്ചു.
വിദേശനാണയ കരുതൽ ശേഖരം സർവകാല റെക്കോർഡിൽ. ജൂലൈ രണ്ടിന് അവസാനിച്ചവാരം വിദേശനാണ്യ കരുതൽധനം 1.013 ബില്യൺ ഡോളർ വർധിച്ച് 610.012 ബില്യൺ ഡോളറിലെത്തി. ജൂൺ അവസാനവാരം ഇത് 608.999 ബില്യൺ ഡോളറായിരുന്നു. ന്യൂയോർക്കറ്റിൽ സ്വർണം വീണ്ടും 1800 ഡോളറിന് മുകളിലെത്തി. 1787 ഡോളറിൽ വ്യാപാരം തുടങ്ങിയ മഞ്ഞ ലോഹം 1813 വരെ കയറിയശേഷം ക്ലോസിങിൽ 1807 ഡോളറിലാണ്.