മെഡിക്കല്‍ കോളേജിനു സമീപം ഓവുചാലില്‍ അഴുകിയ മൃതദേഹം

കോഴിക്കോട്- മെഡിക്കല്‍ കോളേജിന് സമീപം ഓവുചാലില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. എട്ടാം വാര്‍ഡിന് പിന്നിലുള്ള ഓവുചാലിലാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
തിരിച്ചറിയാനാവാത്ത വിധത്തില്‍ അഴുകിയതിനാല്‍ മരിച്ചത് സ്ത്രീയാണോ, പുരുഷനാണോ എന്ന് തിരിച്ചറിയാനായിട്ടില്ല. സാധാരണ ആളുകള്‍ എത്തിപ്പെടാത്ത ഭാഗത്താണ് മൃതദേഹം കിടന്നിരുന്നത്. വാര്‍ഡില്‍ ചികിത്സയിലുള്ള ആള്‍ക്ക് കൂട്ടിരിക്കുന്നയാള്‍ മാലിന്യം  ഒഴിവാക്കാന്‍ പോയപ്പോഴാണ് മൃതദേഹം കണ്ടത്.

വിശദമായ പരിശോധനകള്‍ക്ക് ശേഷം മാത്രമേ എന്തെങ്കിലും പറയാനാവൂ എന്ന് പോലീസ് അറിയിച്ചു.

 

Latest News