ഖത്തറില്‍ 60 വയസിന് മുകളിലുള്ള 98.5 ശതമാനവും വാക്‌സിനെടുത്തു

ദോഹ- ഖത്തറില്‍ 60 വയസിന് മുകളിലുള്ള 98.5 ശതമാനം പേരും ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ വിഭാഗത്തില്‍പ്പെട്ട 93.4 ശതമാനം പേരും രണ്ട് ഡോസ് വാക്‌സിനുമെടുത്തിട്ടുണ്ട് . രാജ്യത്ത് മൊത്തം 3396963 ഡോസ് വാക്‌സിനുകളാണ് ഇതുവരെ നല്‍കിയത്.

Latest News