സൗദിയില്‍ ഇന്ന് 1112 പേര്‍ക്ക് കോവിഡ്, 1189 പേര്‍ ആശുപത്രികള്‍ വിട്ടു

റിയാദ്- സൗദി അറേബ്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ, 1112 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 13 മരണം കൂടി സ്ഥിരീകരിച്ചപ്പോള്‍ 1189 പേര്‍ രോഗമുക്തരായി ആശുപത്രികള്‍ വിട്ടു.
വിവിധ പ്രവിശ്യകളിലായി 10,805 പേര്‍ ആശുപത്രികളിലുണ്ട്. ഇവരില്‍ 1418  പേരുടെ നില ഗുരുതരമാണ്.
രാജ്യത്ത് ഇതുവരെ 5,01,195 പേര്‍ക്കാണ് കോവിഡ് ബാധയുണ്ടായത്. ഇവരില്‍ 4,82,414 പേര്‍ രോഗമുക്തിനേടി.

മദീന-51, റിയാദ്-193, അസീര്‍-196, കിഴക്കന്‍- 209, മക്ക-260, അല്‍ ഖസീം-26, നജ്‌റാന്‍-29, അല്‍ബാഹ-37, ജിസാന്‍-40, ഹായില്‍-44, അല്‍ജൗഫ്- 3, വടക്കന്‍ അതിര്‍ത്തി-7, തബൂക്ക്-17 എന്നിങ്ങനെയാണ് പ്രവിശ്യകളിലെ രോഗബാധ.

 

 

Latest News