വിദ്യാര്‍ഥിക്ക് ലൈംഗികച്ചുവയോടെ സന്ദേശങ്ങള്‍;  കാലിക്കറ്റ് സര്‍വകലാശാല അധ്യാപകന് സസ്‌പെന്‍ഷന്‍

കോഴിക്കോട്- വിദ്യാര്‍ഥിക്ക് ലൈംഗികച്ചുവയോടെ സന്ദേശങ്ങള്‍ അയച്ചെന്ന പരാതിയില്‍ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. കാലിക്കറ്റ് സര്‍വകലാശാല ഇംഗ്ലീഷ് വിഭാഗം അധ്യാപകന്‍ ഹാരിസിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇയാള്‍ക്കെതിരെ സര്‍വകലാശാല റജിസ്ട്രാര്‍ പോലീസില്‍ പരാതി നല്‍കി. സന്ദേശങ്ങള്‍ അയച്ചതിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് വിദ്യാര്‍ഥിനി പരാതി നല്‍കിയത്. വൈസ് ചാന്‍സിലര്‍ക്കും വകുപ്പ് തലവനും നല്‍കിയ പരാതി ഇന്റേണല്‍ കംപ്ലെയിന്റ് സെല്ലിലേക്ക് കൈമാറിയിരുന്നു. സെല്ലിന്റെ നിര്‍ദേശപ്രകാരമാണ് സസ്‌പെന്‍ഷന്‍ തീരുമാനം. ഹാരിസിനെതിരെ എട്ടു വിദ്യാര്‍ഥികള്‍ കൂടി പരാതിയുമായി എത്തിയിട്ടുണ്ട്. ഐപിസി 354, 354 ഡി വകുപ്പുകള്‍ പ്രകാരമാണ് അധ്യാപകനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. വിദ്യാര്‍ഥിനികളെ മാനസികമായി അപമാനിക്കുന്ന സമീപനം കാലങ്ങളായി അധ്യാപകനില്‍നിന്നുണ്ടെന്ന് പരാതിയില്‍ ആരോപിച്ചിട്ടുണ്ട്. തേഞ്ഞിപ്പലം പോലീസാണ് കേസ് അന്വേഷിക്കുന്നത്.
 

Latest News