റിയാദില്‍ കോവിഡ് വാര്‍ത്താ സമ്മേളനം ഇന്ന്; പൊതുജനങ്ങള്‍ക്കും ചോദ്യങ്ങള്‍ ഉന്നയിക്കാം

റിയാദ്-സൗദി അറേബ്യയിലെ കൊറോണ സ്ഥിതിഗതികളെ കുറിച്ച് ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതിവാര വാര്‍ത്താ സമ്മേളനം ഇന്ന്. ആരോഗ്യ മന്ത്രാലയ ആസ്ഥാനത്ത് വൈകിട്ട് 3.35 ന് ആരംഭിക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ അലി ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കും.
വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിക്കുന് മാധ്യമ പ്രവര്‍ത്തകര്‍ക്കു പുറമെ, പൊതുജനങ്ങള്‍ക്ക് ട്വിറ്ററില്‍ നല്‍കിയ പ്രത്യേക ഹാഷ് ടാഗ് മുഖേന ചോദ്യങ്ങള്‍ ഉന്നയിക്കാം.
കോവിഡിന്റെ ആഗോളാടിസ്ഥാനത്തിലുള്ള വിവരങ്ങള്‍ക്കു പുറമെ, രാജ്യത്ത് നടക്കുന്ന പ്രതിരോധ പ്രവര്‍ത്തനകങ്ങളും രോഗികളുടെ കണക്കും വാക്‌സിനേഷന്‍ പുരോഗതിയും ആരോഗ്യമന്ത്രാലയ വക്താവ് വിശദീകരിക്കും.
ശനിയാഴ്ച സൗദിയില്‍ 1177 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 1516 പേര്‍ രോഗമുക്തി നേടി. 16 മരണം കൂടി സ്ഥിരീകരിച്ചതോടെ മരണസംഖ്യ 7963 ആയി വര്‍ധിച്ചു.

 

Latest News