കോഴിക്കോട് മാനസിക വെല്ലുവിളി നേരിടുന്ന  യുവതി  തുടര്‍പീഡനത്തിന് ഇരയായതായി പോലീസ്

കോഴിക്കോട്- മാനസിക വെല്ലുവിളി നേരിടുന്ന യുവതി തുടര്‍പീഡനത്തിന് ഇരയായെന്ന് പോലീസ്. യുവതി പീഡിപ്പിക്കപ്പെടുന്നത് നാലാം തവണയാണെന്നാണ് പോലീസ് കണ്ടെത്തല്‍. ഇതില്‍ മൂന്ന് കേസുകള്‍ മെഡിക്കല്‍ കോളജ് പോലീസും ചേവായൂര്‍ പോലീസും നേരത്തെ രജിസ്റ്റര്‍ ചെയ്തവയാണ്. യുവതിയും അമ്മയും മാനസിക വെല്ലുവിളി നേരിടുന്നവരാണെന്നും ഇവര്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം ഉറപ്പാക്കണമെന്നും സാമൂഹ്യപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.  കേസില്‍ ഒളിവിലുള്ള പ്രതിക്കായി പോലീസ് അന്വേഷണം തുടരുകയാണ്. കുന്ദമംഗലം സ്വദേശി ഇന്ത്യേഷ് കുമാറിനെയാണ് പിടികൂടാനുള്ളത്. കേസിലെ രണ്ടാം പ്രതിയാണ് ഇയാള്‍. മറ്റ് പ്രതികള്‍ പിടിയിലായത് മുതല്‍ ഇയാള്‍ ഒളിവിലാണ്. ഫോണ്‍ സ്വിച്ച് ഓഫ് ആയ നിലയിലാണെന്നും പോലീസ് പറയുന്നു. മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ സ്‌കൂട്ടറില്‍ തട്ടിക്കൊണ്ടുപോയവരില്‍ ഇന്ത്യേഷ് കുമാറും ഉള്‍പ്പെടുന്നു. ഇന്ത്യേഷും ഗോപീഷും ചേര്‍ന്നാണ് സ്‌കൂട്ടറില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോകുന്നത്. മുന്‍പ് കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടയാളാണ് ഇന്ത്യേഷ് കുമാര്‍. കുന്ദമംഗലം സ്വദേശികളായ ഗോപിഷ്, മുഹമ്മദ് ഷമീര്‍ എന്നിവരെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
 

Latest News