അര്‍ജന്റീനയുടെ ജയത്തില്‍ ആഹ്ലാദം അതിരുവിട്ടു;  പടക്കം പൊട്ടി മലപ്പുറത്ത് രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക്

തിരൂര്‍- കോപ്പ അമേരിക്ക ഫൈനല്‍ അര്‍ജന്റീന വിജയിച്ചതിലെ ആഹ്ലാദത്തില്‍ പടക്കം പൊട്ടിക്കുന്നതിനിടെ രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക്. ഇജാസ് സിറാജ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. മലപ്പുറം താനാളൂര്‍ സ്വദേശികളാണ് ഇരുവരും. ഇവര്‍ ആശുപത്രിയിലാണ്.കോഴിക്കോട് നഗരത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലും ഞായറാഴ്ച രാവിലെ വാഹനങ്ങളില്‍ അര്‍ജന്റീന ഫാന്‍സ് ആഹ്ലാദം പ്രകടിപ്പിച്ച് ഘോഷയാത്ര നടത്തിയിരുന്നു. 
ചിരവൈരികളായ ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് മെസിയും കൂട്ടരും തോല്‍പിച്ചത്. 22-ാം മിനിട്ടില്‍ ഏഞ്ചല്‍ ഡി മരിയ നേടിയ ഗോളിലാണ് അര്‍ജന്റീനയുടെ ജയം. റോഡ്രിഗോ ഡി പോള്‍ ആണ് ഗോളിലേക്കുള്ള വഴിയൊരുക്കിയത്.  28 വര്‍ഷത്തിനു ശേഷമാണ് കോപ്പയില്‍ അര്‍ജന്റീനയുടെ കിരീടധാരണം. 1993ലായിരുന്നു അവര്‍ അവസാനമായി കോപ്പ നേടിയത്. 
 

Latest News