വാക്‌സിനെടുക്കാത്ത 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഖത്തറില്‍ ഹോട്ടല്‍ ക്വാറന്റൈന്‍ വേണ്ട

ദോഹ- വ്യാഴാഴ്ച പ്രഖ്യാപിച്ച യാത്ര നയത്തില്‍ പുതിയ അപ്‌ഡേറ്റുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍. വാക്‌സിനെടുത്ത രക്ഷിതാക്കള്‍ക്കൊപ്പമോ അല്ലാതെയോ തിരിച്ചുവരുന്ന 18 വയസില്‍ താഴെയുള്ള വാക്‌സിനെടുക്കാത്ത കുട്ടികള്‍ക്കും വാക്‌സിനെടുത്ത ഭര്‍ത്താവിനൊപ്പമോ ഒരേ വീട്ടില്‍ താമസിക്കുന്ന ബന്ധുവിനൊപ്പമോ തിരിച്ചു വരുന്ന ഗര്‍ഭിണികള്‍, രണ്ട് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് മുലകൊടുക്കുന്ന അമ്മമാര്‍, 75 ന് മീതെ പ്രായമുള്ളവര്‍ , ഖത്തര്‍ ഗവണ്‍മെന്റ് ചിലവില്‍ ചികില്‍സക്ക് പുറത്ത് പോയി തിരിച്ച് വരുന്നവര്‍ മുതലായവരെ ഹോട്ടല്‍ ക്വാറന്റൈനില്‍ നിന്നും ഒഴിവാക്കിയാണ് പുതിയ അപ്‌ഡേറ്റ് പൊതുജനാരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചത്.

പൊതുജനാരോഗ്യ മന്ത്രാലയം ഇന്ന് പ്രസിദ്ധീകരിച്ച അപ്‌ഡേറ്റ് പ്രകാരം രക്ഷിതാക്കള്‍ രണ്ട് പേരും ഖത്തര്‍ ഗവണ്‍മെന്റ് അംഗീകരിച്ച വാക്‌സിനെടുത്തവരാണെങ്കില്‍ അവരുടെ വാക്‌സിനെടുക്കാത്ത 18 വയസില്‍ താഴെയുളള കുട്ടികളെ ഹോട്ടല്‍ ക്വാറന്റൈനില്‍ നിന്നും ഒഴിവാക്കും. അവര്‍ രക്ഷിതാക്കളൊടൊപ്പമോ ഒറ്റക്കോ യാത്ര ചെയ്യുകയാണെങ്കിലും ഇതേ വ്യവസ്ഥയായിരിക്കും. പകരം 7 ദിവസം ഹോം ക്വാറന്റൈനില്‍ കഴിയണം. ഹോം ക്വാറന്റൈന്‍ വ്യവസ്ഥകള്‍ പാലിക്കുമെന്ന കരാറില്‍ രക്ഷിതാവ്് ഒപ്പ്് വെക്കണം . ആറാം ദിവസം പി.സി. ആര്‍. പരിശോധന നടത്തുകയും വേണം .

ഖത്തറില്‍ നിന്നും വാക്‌സിനെടുത്ത് പതിനാല് ദിവസം കഴിയാത്തവരേയും ഹോട്ടല്‍ ക്വാറന്റൈനില്‍ നിന്നും ഒഴിവാക്കുന്നതാണ് പുതിയ അപ്‌ഡേറ്റ് . അവര്‍ 7 ദിവസമോ 14 ദിവസം പൂര്‍ത്തിയാകാന്‍ ആവശ്യമുളളത്ര ദിവസങ്ങളോോ ഏതാണ് കുറവെങ്കില്‍ അത്ര ദിവസം ഹോം ക്വാറന്റൈനില്‍ കഴിയണം.
പുതിയ യാത്ര നയം ജൂലൈ 12 മുതലാണ് പ്രാബല്യത്തില്‍ വരിക

Latest News