കോഴിക്കോട്- കോഴിക്കോട് പയ്യാനക്കലിൽ അഞ്ചു വയസുകാരിയായ മകളെ കഴുത്തുഞെരിച്ചു കൊന്ന കേസിൽ മാതാവ് സമീറക്കെതിരെ പോലീസ് കേസെടുത്തു. അമ്മയ്ക്ക് മാനസികാസ്വാസ്ഥ്യം ഇല്ലെന്നും അന്ധവിശ്വാസം കാരണമാകാം അമ്മ കുഞ്ഞിനെ കൊലപ്പെടുത്താൻ കാരണമെന്നുമുള്ള നിഗമനത്തിലാണ് പോലീസ്. അമ്മ സമീറ ഇതേവരെ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിട്ടില്ലെന്ന് ചികിത്സ ഡോക്ടർ വ്യക്തമാക്കി. അന്ധവിശ്വാസം കാരണമാകും കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നും ഡോക്ടർ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസമാണ് കോഴിക്കോട്ട് പയ്യാനക്കൽ ചാമുണ്ഡി വളപ്പിൽ അഞ്ചു വയസുകാരിയായ ആയിശ രഹ്നയെ മാതാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്.






