പെണ്‍കുട്ടിയെ ലഹരിമരുന്നിന് അടിമയാക്കി പീഡനം; രണ്ടു പേർ അറസ്റ്റില്‍

പാലക്കാട്- പെണ്‍കുട്ടിയെ ലഹരിമരുന്നിന് അടിമയാക്കി പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായി. ചാത്തന്നൂര്‍ സ്വദേശി നൗഫല്‍, മേഴത്തൂര്‍ സ്വദേശി അഭിലാഷ് എന്നിവരുടെ അറസ്റ്റാണ് ചാലിശ്ശേരി പൊലീസ് രേഖപ്പെടുത്തിയത്.അറസ്റ്റിലായ നൗഫലിനെതിരെ പോക്‌സോ വകുപ്പുകള്‍ പ്രകാരവും, അഭിലാഷിനെതിരെ ബലാത്സംഗം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരവുമാണ് കേസെടുത്തത്.

അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ പ്രതികള്‍ക്ക് വൈദ്യപരിശോധന നടത്തി. ചാലിശ്ശേരിയിലെ സംഭവത്തിന് പിന്നില്‍ ലഹരിമരുന്ന്, സെക്‌സ് റാക്കറ്റുകള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് പോലീസ് കരുതുന്നത്. രണ്ട് വര്‍ഷത്തോളം തുടര്‍ച്ചയായി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് വെളിപ്പെടുത്തല്‍. മാരക മയക്കുമരുന്ന് നല്‍കുകയും ചെയ്തു. ഷൊര്‍ണൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

 പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ മയക്കുമരുന്നിന് അടിമയാക്കി ലൈംഗികമായി പീഡിപ്പിച്ചെന്ന് കാണിച്ച് പെണ്‍കുട്ടിയുടെ അമ്മ  മുഖ്യമന്ത്രിയ്ക്കും സംസ്ഥാന പോലീസ് മേധാവിയ്ക്കും മാതാവ് നേരിട്ട് പരാതി നല്‍കിയിരുന്നു.

വിവാഹവാഗ്ദാനം നല്‍കിയശേഷം തുടര്‍ച്ചയായി മയക്കുമരുന്നുനല്‍കി ദിവസങ്ങളോളം കുട്ടിയെ പീഡനത്തിനിരയാക്കി എന്നാണ് അമ്മയുടെ പരാതി. സമീപ വാസികള്‍ ഉള്‍പ്പെടെയുള്ള രണ്ട് പേര്‍, സമൂഹിക മാധ്യമങ്ങളില്‍ പരിചയപ്പെട്ടവര്‍ കണ്ടാലറിയുന്നവര്‍ എന്നിവര്‍ക്ക് എതിരെയാണ് അമ്മയുടെ പരാതി.

Latest News