ഹിമാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി വീര്‍ഭദ്ര സിങ് അന്തരിച്ചു

ഷിംല- മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഹിമാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയുമായിരുന്ന വീര്‍ഭദ്ര സിങ്(87) അന്തരിച്ചു. ഏറെ നാളായി അസുഖബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഷിംല ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. ഇതിനിടെ അദ്ദേഹത്തിന് രണ്ടു തവണ കോവിഡ് ബാധിക്കുകയും ചെയ്തിരുന്നു. ഏപ്രില്‍ 12നും ജൂണ്‍ 11നുമാണ് കോവിഡ് സ്ഥിരീകരിച്ചിരുന്നത്. തിങ്കളാഴ്ച ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് തീവ്രപരിചരണത്തിലായിരുന്നു അദ്ദേഹം. 

ഹിമാചല്‍ പ്രദേശില്‍ ആറു തവണ മുഖ്യമന്ത്രിയായ വീര്‍ഭദ്ര ഒമ്പത് തവണ എംഎല്‍എയും അഞ്ചു തവണ എംപിയുമായിട്ടുണ്ട്. യുപിഎ സര്‍ക്കാരിലാണ് ഏറ്റവുമൊടുവില്‍ കേന്ദ്ര മന്ത്രിയായത്. ഭാര്യ പ്രതിഭാ സിങ് മുന്‍ എംപിയാണ്. മകന്‍ വിക്രമാദിത്യ സിങ് ഹിമാചലില്‍ കോണ്‍ഗ്രസ് എംഎല്‍എ ആണ്.
 

Latest News