കോഴിക്കോട്- ചേവായൂരിൽ കൂട്ടബലാൽസംഗത്തിന് ഇരയാക്കിയ യുവതിയെ പ്രതികൾ ബൈക്കിൽ കൊണ്ടുപോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്. മുണ്ടിക്കൽ താഴം ബസ് സ്റ്റോപ്പിനടുത്തു വച്ചു പരിചയപ്പെട്ട യുവതിയെ പ്രതികൾ ബൈക്കിൽ കയറ്റുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് ആറു മണിയോടെയാണ് യുവതിയെ കടത്തിക്കൊണ്ടുപോയത്.
ബൈക്കിന്റെ പിന്നിൽ യുവതിയെ ഇരുത്തിയ ശേഷം രണ്ടു പ്രതികളും ബൈക്കിൽ കയറി ഓടിച്ചു പോകുകയായിരുന്നു. തുടർന്ന് ഒരു കിലോമീറ്റർ അകലെയുള്ള ബസ് സ്റ്റോപ്പിൽ എത്തിച്ചു. അവിടെ നിർത്തിയിട്ടിരുന്ന ബസിൽ കയറ്റി ക്രൂരമായി ബലാത്സംഗം ചെയ്തു. പീഡനത്തിനു ശേഷം യുവതിയെ രാത്രിയിൽ കുന്നമംഗലത്ത് ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് അവശയായ പെൺകുട്ടിയെ ഒരു ഓട്ടോ െ്രെഡവർ വീട്ടിലെത്തിച്ചു. യുവതി പരാതിപ്പെട്ടതിനെ തുടർന്നാണ് പോലീസ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചത്. കേസിൽ മൂന്നു പ്രതികളാണുള്ളത്.






