ആള്‍ താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ നിന്ന് ജീര്‍ണ്ണിച്ച മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം- അഞ്ചുതെങ്ങില്‍ ആള്‍ താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ നിന്ന് ജീര്‍ണ്ണിച്ച മൃതദേഹം കണ്ടെത്തി. കിണര്‍ വൃത്തിയാക്കുന്നതിനിടെ തൊഴിലാളികളാണ് മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ ആദ്യം കണ്ടത്. പോലീസും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി. അഞ്ചുതെങ്ങ് നെടുങ്കണ്ടയിലാണ് ആള്‍താമസം ഇല്ലാത്ത വീട്ടിലെ കിണറ്റില്‍ നിന്നാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്.മൂന്ന് മാസത്തോളം പഴക്കമുള്ള പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ആറ് മാസത്തോളമായി വീട് പൂട്ടിക്കിടക്കുകയായിരുന്നു. വിദേശത്ത് താമസം ആക്കിയിരുന്ന വീട്ടുടമസ്ഥര്‍ നാട്ടിലേക്ക് വരാന്‍ തീരുമാനിച്ചതോടെ വീടും പുരയിടവും വൃത്തിയാക്കാന്‍ തൊഴിലാളികളെ നിര്‍ത്തിയിരുന്നു.
കിണര്‍ വൃത്തിയാക്കാനെത്തിയ ജോലിക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. കിണറ്റില്‍ നിന്ന് കൈപത്തിയുടെ അവശിഷ്ടം ലഭിച്ചതോടെ തൊഴിലാളികള്‍ പോലിസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് അഞ്ചുതെങ് പോലീസും വിരളടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. വിശദമായ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂവെന്ന് പോലിസ് അറിയിച്ചു. പ്രദേശത്തെ പോലീസ് സ്‌റ്റേഷനുകളില്‍ രെജിസ്റ്റര്‍ ചെയ്തിട്ടുള്ള മിസ്സിങ് കേസുകളുമായി ബന്ധപ്പെടുത്തി അന്വേഷണം നടത്തുമെന്നും അഞ്ചുതെങ്ങ് പോലിസ് അറിയിച്ചു.
 

Latest News