ബോളിവുഡ് രോമാഞ്ചം ദിലീപ്കുമാര്‍ അന്തരിച്ചു

മുംബൈ - പദ്മവിഭൂഷണും ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡുമുള്‍പ്പെടെ ബഹുമതികള്‍ സ്വന്തമാക്കിയ അതുല്യ ബോളിവുഡ് നടന്‍ ദിലീപ് കുമാര്‍ (98) അന്തരിച്ചു. യൂസുഫ് ഖാനാണ് ദിലീപ്കുമാര്‍ എന്ന പേരില്‍ ബോളിവുഡ് കീഴടക്കിയത്. ബോളിവുഡിലെ ആദ്യ ഖാന്‍മാരിലൊരാളായിരുന്നു. ജ്വാര്‍ ഭട്ട (1944) ആദ്യ സിനിമ. നയാ ദൗറും മുഗളെ അഅസമും ദേവദാസും റാം ഔര്‍ ശ്യാമും അന്താസുമൊക്കെ ദിലീപ്കുമാര്‍ ആരാധക ഹൃദയം കീഴടക്കിയ സിനിമകളായിരുന്നു. 62 സിനിമകളില്‍ അഭിനയിച്ചു. 
ട്രാജഡി കിംഗ് എന്നാണ് അറിയപ്പെട്ടത്. പഴക്കച്ചവടക്കാരനായിരുന്നു യൂസുഫ് ഖാന്‍. പാക്കിസ്ഥാനിലെ പെഷാവറില്‍ 1922 ലായിരുന്നു ജനനം. ദേവാനന്ദും രാജ്കപൂറും ദിലീപ്കുമാറുമായിരുന്നു ബോളിവുഡിലെ സുവര്‍ണകാലത്തെ ഹീറോത്രയങ്ങള്‍. അറുപതുകളിലെ താരസുന്ദരി സയ്‌റാ ബാനുവാണ് ഭാര്യ.
 

Latest News