അബുദാബി- യു.എ.ഇയില്‍ മികവു പുലര്‍ത്തുന്ന ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു ഗോള്‍ഡന്‍ വിസ നല്‍കുന്നു. വാര്‍ഷിക പരീക്ഷയില്‍ 95 ശതമാനം മാര്‍ക്കു നേടുന്ന വിദേശ വിദ്യാര്‍ഥികള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമാണ് 10 വര്‍ഷത്തെ വിസ ലഭിക്കുക.
നേരത്തെ വ്യവസായികള്‍ക്കും ഡോക്ടര്‍മാര്‍ അടക്കം വിവിധ മേഖലകളിലെ വിദഗ്ധര്‍ക്കും ഗോള്‍ഡന്‍ വിസ നല്‍കുന്നുണ്ട്. പുറമേയാണ് ഗോള്‍ഡന്‍ വിസയിലൂടെ യുഎഇയുടെ പ്രത്യേക അംഗീകാരം ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും ലഭിക്കുന്നത്.
രാജ്യത്തിന് അകത്തും പുറത്തുമുള്ള സര്‍വകലാശാല വിദ്യാര്‍ഥികളില്‍ മികവു പുലര്‍ത്തുന്ന 3.75 പോയിന്റുള്ളവര്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.






