വളണ്ടിയർ സേവനം ചെയ്തവർക്ക് ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റിയുടെ ആദരം 

ദോഹ- ഖത്തർ നാഷണൽ കൺവെൻഷൻ സെന്റർ വാക്‌സിനേഷൻ കേന്ദ്രത്തിൽ വളണ്ടിയർ സേവനം നടത്തിയവരെ ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി ആദരിച്ചു. ഫെബ്രുവരി 18 ന് പ്രവർത്തനമാരംഭിച്ചത് മുതൽ ജൂൺ 29 ന് കാമ്പയിൻ അവസാനിക്കുന്നതുവരെ വിവിധ പ്രായക്കാരും ദേശക്കാരുമായ 172 സ്ത്രീകളും പുരുഷന്മാരും ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റിയുടെ വളണ്ടിയർമാരായി സേവനമനുഷ്ടിച്ചു. ധാരാളം മലയാളികളും ഈ ടീമിന്റെ ഭാഗമായിരുന്നു.

ചടങ്ങിൽ ക്യുആർസിഎസിലെ സന്നദ്ധ, പ്രാദേശിക വികസന വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടർ മുന ഫാദെൽ അൽ സുലൈതി, െ്രെപമറി ഹെൽത്ത് കെയർ കോർപ്പറേഷന്റെ (പിഎച്ച്‌സിസി) കോർപ്പറേറ്റ് പ്രോജക്ട് മാനേജ്‌മെന്റ് ഓഫീസ് ഡയറക്ടർ ഡോ. യാസ്മിൻ അലി മൊറാദ് എന്നിവർ പങ്കെടുത്തു.
 

Latest News