ഖത്തറിൽ ഫാമിലി വിസ അപേക്ഷകൾ സ്വീകരിച്ച് തുടങ്ങിയതായി റിപ്പോർട്ട്

ദോഹ- കോവിഡ് തുടങ്ങിയത് മുതൽ നിർത്തിവെച്ചിരുന്ന ഫാമിലി വിസ അപേക്ഷകൾ മെട്രാഷ് 2 വഴി സ്വീകരിച്ച് തുടങ്ങിയതായി റിപ്പോർട്ട് . മെട്രാഷ് 2 ൽ ഓപ്ഷനുകൾ ലഭ്യമാണ്. എന്നാൽ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല.
ഇന്ത്യ, പാക്കിസ്ഥാൻ അടക്കമുള്ള രാജ്യങ്ങളിൽ നിന്നും ഫാമിലി സ്റ്റാറ്റസുള്ള ജോലിയും ശമ്പളമുള്ളവർക്കാണ് ഫാമിലി വിസക്ക് അപേക്ഷിക്കാനാവുക.
വിസിറ്റ് വിസ, ബിസിനസ് ഓൺ അറൈവൽ വിസ എന്നിവയാരംഭിക്കുന്നതും കാത്താണ് നിരവധി പ്രവാസികൾ കഴിയുന്നത്. ഈ വിസകൾ എന്നാണ് പുനരാരംഭിക്കുക എന്നത് വ്യക്തമല്ല. ഖത്തറിൽ ഈ മാസം അവസാനത്തോടെ കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും നീക്കുന്നതോടെ വിസ നടപടികളിലും ആശാവഹമായ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ
 

Latest News