തിരുവനന്തപുരത്ത് 12 വയസ്സുകാരന്‍റെ മരണത്തിനു കാരണം ഫോണ്‍ തർക്കമെന്ന് പോലീസ്

തി​രു​വ​ന​ന്ത​പു​രം- വിഴിഞ്ഞത്ത് പ​ന്ത്ര​ണ്ടു​ വയസ്സുകാ​ര​നെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. വി​ഴി​ഞ്ഞം മു​ടു​പാ​റ​വി​ള​യി​ൽ ആ​ദി​ത്യ​നെ​യാ​ണ് വീ​ട്ടി​ലെ ജ​ന​ൽ​ക​മ്പി​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ഇ​ള​യ സ​ഹോ​ദ​ര​നു​മാ​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് തൂ​ങ്ങി​മ​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പറഞ്ഞു. കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Latest News