തിരുവനന്തപുരം- വിഴിഞ്ഞത്ത് പന്ത്രണ്ടു വയസ്സുകാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വിഴിഞ്ഞം മുടുപാറവിളയിൽ ആദിത്യനെയാണ് വീട്ടിലെ ജനൽകമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് സംബന്ധിച്ച് ഇളയ സഹോദരനുമായുണ്ടായ തർക്കത്തെ തുടർന്ന് തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കേസെടുത്ത് അന്വേഷണം ആരംഭിച്ചു.






