അബുദാബി- ഗ്രീന്‍ പട്ടികയില്‍പെടാത്ത ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്ന് അബുദാബിയിലേക്കു വരുന്നവരുടെ ക്വാറന്റൈന്‍ കാലയളവ് ദീര്‍ഘിപ്പിച്ചു. വാക്‌സിന്‍ എടുക്കാത്തവര്‍ 12 ദിവസവും വാക്‌സിന്‍ എടുത്തവര്‍ ഏഴു ദിവസവുമാണ് ക്വാറന്റൈനില്‍ കഴിയേണ്ടത്. നേരത്തെ ഇത് യഥാക്രമം 10, 5 ദിവസമായിരുന്നു. ദേശീയ അത്യാഹിത ദുരന്ത നിവാരണ സമിതിയാണ് ക്വാറന്റീന്‍ പരിഷ്‌കരിച്ചത്.
റെഡ് രാജ്യങ്ങളില്‍നിന്നു വരുന്ന വാകസിന്‍ എടുത്തവര്‍ ആറാം ദിവസവും വാക്‌സിന്‍ എടുക്കാത്തവര്‍ 11 ാം ദിവസവും പി.സി.ആര്‍ ടെസ്റ്റ് എടുക്കണം. രണ്ടു ഡോസ് വാക്‌സിന്‍ എടുത്ത് 28 ദിവസം കഴിഞ്ഞ സ്വദേശികള്‍ക്കും വിദേശികള്‍ക്കും നിയമം ബാധകം. വാക്‌സിന്‍, പി.സി.ആര്‍ ടെസ്റ്റ് വിവരങ്ങള്‍ അല്‍ഹൊസന്‍ ആപ്പിലാണ് കാണിക്കേണ്ടത്.
ഗ്രീന്‍ രാജ്യങ്ങളില്‍നിന്നു വരുന്നവര്‍ക്ക് ക്വാറന്റൈനില്ല. വിമാനത്താവളത്തിലെത്തിയാല്‍ പി.സി.ആര്‍ പരിശോധനയുണ്ടാകും. വാക്‌സിന്‍ എടുത്തവരാണെങ്കില്‍ ആറാം ദിവസവും വാക്‌സിന്‍ എടുക്കാത്തവര്‍ 6, 12 ദിവസങ്ങളിലുമാണ് പി.സി.ആര്‍ എടുക്കേണ്ടത്.
റെഡ് രാജ്യക്കാര്‍ ക്വാറന്റൈന്‍ കാലയളവില്‍ സ്മാര്‍ട് വാച്ച് ധരിക്കണം. ഈ രാജ്യങ്ങളില്‍നിന്നുള്ള വിനോദസഞ്ചാരികള്‍ക്ക് 10 ദിവസം ക്വാറന്റൈനുണ്ട്.






