കശ്മീരില്‍ കൊല്ലപ്പെട്ടവരില്‍ പിതാവ് ഫേസ് ബുക്കിലൂടെ തിരികെ വിളിച്ച 18 കാരനും

ശ്രീനഗര്‍- പോരാട്ടം ഉപേക്ഷിച്ച് മടങ്ങിവരാന്‍ പിതാവ് ഫേസ് ബുക്കിലൂടെ അപേക്ഷിച്ച 18 കാരനും ഇന്നലെ അനന്ത്‌നാഗ് ജില്ലയില്‍ സൈന്യം വധിച്ച ഭീകരരില്‍ ഉള്‍പ്പെടുമെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു.
രണ്ടു പേരെയാണ് സൈന്യം ഇന്നലെ കൊലപ്പെടുത്തിയത്. കുല്‍ഗാമിലെ ഖുദ് വാനി ഗ്രാമത്തിലെ ഗുലാം മുഹമ്മദ് വാനിയുടെ മകന്‍ ഫര്‍ഹാനാണ് കൊല്ലപ്പെട്ട 18 കാരന്‍. കഴിഞ്ഞ നവംബര്‍ മധ്യത്തോടെ കശ്മീര്‍ തീവ്രവാദികളോടൊപ്പം ചേര്‍ന്ന മകനോട് തിരികെ വരാന്‍ ഗുലാം മുഹമ്മദ് ഫേസ് ബുക്കിലൂടെ അഭ്യര്‍ഥിച്ചിരുന്നു. നീ പോയതിനു ശേഷം ശരീരം തളരുകയാണെന്നും വേദന കൊണ്ട് പുളയുകയാണെന്നുമുള്ള സന്ദേശം ഫര്‍ഹാന്റെ പേജില്‍ നവംബര്‍ 24 നാണ് ഗുലാം പോസ്റ്റ് ചെയ്തിരുന്നത്.

 

Latest News