റിസോര്‍ട്ട് ഉടമയെ കെട്ടിയിട്ട് ഭാര്യയെ ബലാത്സംഗം ചെയ്തു; മുഖ്യപ്രതി അറസ്റ്റില്‍

കണ്ണൂര്‍ - കൊട്ടിയൂരില്‍ റിസോര്‍ട്ട് ഉടമയെ കെട്ടിയിട്ട് ഭാര്യയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ മുഖ്യ പ്രതിയായ യുവാവ് അറസ്റ്റില്‍. തൊട്ടില്‍പാലത്തെ കാവിലും ചിറ പെരുമാലില്‍ റോജസ് (ജിസ്‌മോന്‍  33) ആണ് അറസ്റ്റിലായത്.
വിശാഖപട്ടണത്തു വെച്ചാണ് പ്രതിയെ പോലീസ് പിടികൂടിയത്. കൂട്ട മാനഭംഗം, വധശ്രമം തുടങ്ങി 15 ഓളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് റോജസ്. അഞ്ചു ദിവസം വിശാഖപട്ടണത്ത് തിരച്ചില്‍ നടത്തിയാണ് റോജസിനെ പിടികൂടിയത്. അവിടെ 75 കിലോ കഞ്ചാവ് കടത്തിയ കേസില്‍ ഉള്‍പെട്ടതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ആന്ധ്രാ പ്രദേശ് എക്‌സൈസ് വകുപ്പിന്റെ സഹായത്തോടെയായിരുന്നു തിരച്ചില്‍. കൊട്ടിയൂരില്‍ റിസോര്‍ട്ട് ഉടമയെ കെട്ടിയിട്ട് ഭാര്യയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ ഒന്നാം പ്രതിയാണ് റോജസ്. സമാനമായി കാസര്‍കോട്ടും ഒരു കേസില്‍ പ്രതിയാണ്. 2020 ഫെബ്രുവരി 20നാണ് കേസിനാസ്പദമായ സംഭവം. ബംഗളുരുവില്‍ സ്ഥിരതാമസമാക്കിയിരുന്ന ദമ്പതികള്‍ കൊട്ടിയൂരിനടുത്ത് മേമലയില്‍ നേരത്തെ വാങ്ങിയിരുന്ന റിസോര്‍ട്ടില്‍ താമസത്തിനെത്തിയപ്പോഴാണ് സംഭവം. റിസോര്‍ട്ടിന്റെ കെയര്‍ടേക്കറായി ചുമതല നല്‍കിയിരുന്ന റോജസ് ക്രമക്കേടുകള്‍ നടത്തിയതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് പിരിച്ചുവിട്ട വിരോധത്തിലാണ്  കൂട്ടുകാരെ വിളിച്ചു വരുത്തി ഈ കൂരകൃത്യം ചെയ്തത്. ഈ കേസില്‍ രണ്ട് പ്രതികള്‍ നേരത്തെ അറസ്റ്റിലായിരുന്നു.  ഇടുക്കി സ്വദേശിയായ ഒരു പ്രതി ഒളിവിലാണ്.
പേരാവൂര്‍ ഡിവൈ.എസ്.പി, ടി.പി. ജേക്കബ്ബിന്റെ നിര്‍ദേശപ്രകാരം
എസ്.ഐ ഇ.കെ.രമേശന്റെ നേതൃത്വത്തില്‍, എഎസ്‌ഐ കെ.ശിവദാസന്‍, സിപിഒമാരായ കെ. മഹേഷ്, പി. രജീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

 

Latest News