റിയാദ് - വ്യാജ രേഖകൾ നിർമിച്ച് വിതരണം ചെയ്തുവന്ന രണ്ടു ഇന്ത്യക്കാരെ റിയാദിൽ നിന്ന് സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തതായി റിയാദ് പ്രവിശ്യ പോലീസ് വക്താവ് മേജർ ഖാലിദ് അൽകുറൈദിസ് അറിയിച്ചു. ഉറവിടമറിയാത്ത പണവും വ്യാജ രേഖകൾ നിർമിക്കുന്നതിനുള്ള ഉപകരണങ്ങളും സജ്ജീകരണങ്ങളും സർക്കാർ, സ്വകാര്യ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും പേരിലുള്ള വ്യാജ സീലുകളും ഇന്ത്യക്കാരുടെ പക്കൽ കണ്ടെത്തി.






