അങ്കമാലി ക്യൂബ്രാഞ്ച് ഓപ്പറേഷന്‍ കേസില്‍ തീവ്രവാദ ബന്ധമില്ല;  അറസ്റ്റിലായ സുരേഷ് രാജ് ശ്രീലങ്കന്‍ അധോലോക സംഘത്തലവന്‍

കൊച്ചി- അങ്കമാലി ക്യൂബ്രാഞ്ച് ഓപ്പറേഷന്‍ കേസില്‍ തീവ്രവാദ ബന്ധമില്ലെന്ന് സംസ്ഥാന ഭീകരവിരുദ്ധ സ്‌ക്വാഡ്. തമിഴ്‌നാട് ക്യൂബ്രാഞ്ച് സമീപിച്ചപ്പോള്‍ സഹകരിക്കുകയായിരുന്നുവെന്നും ഭീകരവിരുദ്ധ സ്‌ക്വാഡ് അറിയിച്ചു.
അറസ്റ്റിലായ സുരേഷ് രാജ് ശ്രീലങ്കന്‍ അധോലോക സംഘത്തലവനാണെന്നും കണ്ടെത്തിയിട്ടുണ്ട്. ശ്രീലങ്കയില്‍ അധോലോക പ്രവര്‍ത്തനങ്ങളുമായിരിക്കെ കേസായതിനെ തുടര്‍ന്ന് അവിടെ നിന്നും കടന്നുകളയുകയായിരുന്നു. പതിനഞ്ച് വര്‍ഷക്കാലം കേരളത്തിലും തമിഴ്‌നാട്ടിലുമായി കഴിഞ്ഞു. പ്രതിയെ പിടികൂടാന്‍ മാസങ്ങളുടെ തയ്യാറെടുപ്പ് തമിഴ്‌നാട് ക്യൂബ്രാഞ്ച് നടത്തിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയോടെ അങ്കമാലിയിലെത്തി ശനിയാഴ്ചയോടെ ഓപ്പറേഷന്‍ പൂര്‍ത്തിയാക്കി മടങ്ങുകയും ചെയ്തു. ഇയാള്‍ കസ്റ്റഡിയിലായതിന് പിന്നാലെ കുടുംബാംഗങ്ങള്‍ കൊച്ചിയില്‍ നിന്ന് മുങ്ങിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. തമിഴ്‌നാട്ടില്‍ നിന്നുള്ള വാഹനത്തില്‍ ഇവര്‍ രക്ഷപ്പെടുകയായിരുന്നുവെന്നാണ് വിവരം. ഇവരെ പിടികൂടാന്‍ തിരച്ചില്‍ വ്യാപിപ്പിച്ചിട്ടുണ്ട്.
 

Latest News