കാസര്‍കോട്ട്  വള്ളം മറിഞ്ഞ് കാണാതായ  മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

കാസര്‍കോട്- കീഴൂരില്‍ വള്ളം മറിഞ്ഞ് കാണാതായ മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. സന്ദീപ്, കാര്‍ത്തിക്ക്, രതീഷ് എന്നിവരുടെ മൃതദേഹങ്ങളാണ് കിട്ടിയത്. മൂവരുടെയും മൃതദേഹം കോട്ടിക്കുളം ഭാഗത്ത് കരയ്ക്കടിയുകയായിരുന്നു. ഏഴംഗ സംഘം മത്സ്യബന്ധനത്തിനായി പോയ വള്ളം മറിഞ്ഞാണ് അപകടം ഉണ്ടായത്.ഇതില്‍ നാല് പേരെ ഞായറാഴ്ച തന്നെ രക്ഷപ്പെടുത്തിയിരുന്നു. അപകടത്തില്‍ രക്ഷപ്പെട്ടവര്‍ നിസാര പരിക്കുകളോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മറിഞ്ഞ ബോട്ടില്‍ പിടിച്ച് കിടക്കുകയായിരുന്നു ഇവര്‍. ഞായറാഴ്ച രാവിലെ ആറ് മണിയോടെണ് കാസര്‍കോട് ഹാര്‍ബറിന് സമീപം ശക്തമായ തിരയില്‍പ്പെട്ടാണ് മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടമുണ്ടായത്.
 

Latest News